മീ റ്റു വിൽ ഞങ്ങൾക്കും പറയാൻ കഥകൾ ഉണ്ടായേകാം, ഞങ്ങളത് തുറന്നു പറഞ്ഞെന്നു വരാം – മോഹൻലാൽമീ റ്റു സംബന്ധിച്ച വിവാദങ്ങൾ ക്യാമ്പയിന്റെ തുടക്കം മുതൽ ഉയരുന്നുണ്ട് മലയാള സിനിമ ലോകത്തെ മീ റ്റു ക്യാമ്പയിൻ സംബന്ധിയായ പുതിയ വിവാദങ്ങൾക്ക് തിരി കൊളുത്തിയ ഒന്നാണ് മോഹൻലാൽ മീ റ്റു വിനെ പ്രതിബാധിച്ചു നടത്തിയ പ്രസ്താവന. മീ റ്റു ഇന്നൊരു ഫാഷൻ ആണ് ചിലർക്ക് എന്നാണ് മോഹൻലാൽ അബുദാബിയിലെ വച്ച് നടന്ന ഒരു ഇന്റർവ്യൂയിൽ പറഞ്ഞത്. മോഹൻലാലിന്റെ ഈ പ്രസ്താവനയെ പരസ്യമായി വിമർശിച്ചു രേവതിയും, പദ്മപ്രിയയും രംഗത്തെത്തിയിരുന്നു

അഭിമുഖത്തിൽ മോഹൻലാൽ അമ്മ മെഗാഷോ സ്കിറ്റിലെ സ്ത്രീ വിരുദ്ധതയെ പറ്റിയുള്ള ചോദ്യത്തിന് മറുപടി നൽകിയത്. ഇങ്ങനെ ” നിങ്ങൾ എന്താണ് ഉദ്ദേശിക്കുന്നത് എന്നെനിക്ക് മനസിലായില്ല. ഞങ്ങൾ വേറൊരു അർത്ഥത്തിലും ചെയ്തൊരു സ്കിറ്റ് അല്ലത് ” എന്നാണ്. രാജി വച്ച നടിമാരെ തിരിച്ചെടുക്കാൻ എന്ത് കൊണ്ട് അവരെക്കൊണ്ട് മാപ് എഴുതിക്കണം എന്ന് ചോദിച്ച ജേര്ണലിസ്റ്റിനോട് മോഹൻലാൽ പറഞ്ഞത് ഇങ്ങനെ ” നിങ്ങൾ ഏതെങ്കിലും സംഘടനയിൽ അംഗമാണോ .?., അങ്ങനെ ആണെങ്കിൽ അതിനെ ചുറ്റിപ്പറ്റിയുള്ള പ്രോസിജെർസ് അറിയാമല്ലോ. സംഘടന വിട്ട ഒരാൾക്ക് തിരികെ വരാൻ ആ പ്രോസിജെറുകളിലൂടെ മാത്രമേ കഴിയു, അതിലെന്താണ് തെറ്റ് ”
വീഡിയോ കാണാം

” മീ റ്റു പോലെ ഒന്ന് ആണുങ്ങളുടെ ഭാഗത്തു നിന്ന് ഞങ്ങൾക്കും തുടങ്ങാൻ പറ്റും. പിന്നെ ഈ വിഷയത്തിൽ കടുപ്പിച്ചൊരു നിലപാട് പറയാൻ ഞാനില്ല എന്തെന്നാൽ ഞാൻ അനുഭവിച്ചിട്ടില്ലാത്ത, എനിക്ക് അറിയാത്ത കാര്യങ്ങളെ പറ്റി ഞാനെന്ത് പറയാൻ “

Comments are closed.