പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഒരു സിനിമയാണ് മാമാങ്കം. ഇന്ത്യയിലെ തന്നെ പ്രഗത്ഭരായ ടെക്നിഷ്യനുകളെ അണിനിരത്തി വമ്പൻ ബഡ്ജറ്റിൽ ഒരുക്കിയ ചിത്രം റിലീസിന് കാത്തിരിക്കുകയാണ്. ഡിസംബർ പന്ത്രണ്ടിന് ആണ് ചിത്രം റിലീസ് ചെയ്യുന്നത്. പഴശ്ശിരാജയ്ക്കു ശേഷം മമ്മൂട്ടിയുടെ മറ്റൊരു ഇതിഹാസ കഥാപാത്രമായിരിക്കും മാമാങ്കത്തിലേത്. നൂറ്റാണ്ടുകൾക്ക് മുൻപ് മലപ്പുറം ജില്ലയിലെ തിരുന്നാവായ മണപ്പുറത്ത് നടക്കാറുള്ള മാമാങ്കത്തില്‍ പൊരുതിമരിക്കാന്‍ വിധിക്കപ്പെട്ട ചാവേറുകളുടെ കഥയാണ് ചിത്രം പറയുന്നത്.മമ്മൂട്ടിയെ കൂടാതെ ഉണ്ണി മുകുന്ദനും ചിത്രത്തിൽ പ്രധാന വേഷം കൈകാര്യം ചെയ്യുന്നുണ്ട്
മാമാങ്കത്തിന്റെ ഗാനങ്ങൾ ഒരുക്കുന്നത് ഒട്ടനവധി ഹിറ്റ് ഗാനങ്ങൾക്ക് ചുക്കാൻ പിടിച്ച എം ജയചന്ദ്രനാണ് . മാമാങ്കത്തിന് കുറിച്ച് അടുത്തിടെ ഒരു അഭിമുഖത്തിൽ ജയചന്ദ്രൻ പറഞ്ഞതിങ്ങനെ “മാമാങ്കത്തിന്റെ വര്‍ക്ക് തുടങ്ങിയിട്ട് രണ്ട് വര്‍ഷമായി. പല രീതിയിലുളള വളരെ ദുര്‍ഘടമായ യാത്രയായിരുന്നു ശരിക്കും മാമാങ്കത്തിന്റേത്. പ്രത്യേകിച്ചും അതിന്റെ പ്രൊഡ്യൂസര്‍ വേണുചേട്ടന്. അദ്ദേഹം എന്റെ അടുത്ത സുഹൃത്താണ്. ചേട്ടന്റെ കൂടെ ഞാന്‍ യാത്ര ചെയ്യുമായിരുന്നു. മൊത്തത്തില്‍ ആ സിനിമയുടെ എ ടു ഇസഡ് കാര്യങ്ങളെ കുറിച്ചും എനിക്ക് അറിയാം. വേണുച്ചേട്ടന്റെ കൂടെ സപ്പോര്‍ട്ടായിട്ട് നിന്നിട്ടുണ്ട്. ചിത്രത്തില്‍ നാല് പാട്ടുകളുണ്ട്. തീര്‍ച്ചയായിട്ടും ഒരു മാമാങ്കം തന്നെയാണ് സിനിമ’-ജയചന്ദ്രന് വ്യക്തമാക്കി
വർഷങ്ങൾ നീണ്ട റിസേർച്ചിലൂടെ രൂപപ്പെട്ട ചിത്രം കേരളത്തിന്റെ പഴയകാല ചരിത്രത്തിലെ ഏടുകൾ ഒന്നിനെ തിരികെ കൊണ്ട് വരുകയാണ് പ്രേക്ഷകന്റെ മുന്നിൽ മമ്മൂട്ടിക്കൊപ്പം ഉണ്ണി മുകുന്ദനും സിദ്ദിഖും സുദേവ് നായരും പ്രധാന വേഷത്തിൽ എത്തുന്ന ചിത്രത്തിൽ പ്രാചി ടെഹ്ലാൻ, അനു സിതാര എന്നിവരാണ് നായികമാർ.അവലംബിത തിരക്കഥ ഒരുക്കിയത് ശങ്കര്‍ രാമകൃഷ്ണന്. ശ്യാം കൗശലാണ് ചിത്രത്തിന്റെ സംഘട്ടനം.മലയാള സിനിമാ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ സെറ്റാണ് എം. പത്മകുമാർ ചിത്രത്തിനായി മരടിലും നെട്ടൂരിലുമായി നിർമ്മിച്ചിരുന്നത്. ആയിരത്തോളം തൊഴിലാളികള്‍ നാല് മാസം കൊണ്ടാണ് മരട് ലൊക്കേഷനിലെ മാളികയും മറ്റും നിർമ്മിച്ചത്.
Comments are closed.