മാമാങ്കം ടീമിൽ എം പദ്മകുമാർ ജോയിൻ ചെയ്തുമാമാങ്കം എന്ന പീരീഡ് ഡ്രാമ ചിത്രം ഏറെ പ്രതീക്ഷകളോടെ ആണ് അന്നൗൻസ് ചെയ്യപ്പെട്ടത്. മാമാങ്കം എന്ന ചരിത്രത്തിന്റെ അനാവരണം, മമ്മൂട്ടിയുടെ ഏറ്റവും ബജറ്റ് കൂടിയ ചിത്രം അങ്ങനെയുള്ള പ്രത്യേകതകൾ ഏറെയാണ്. എന്നാൽ അടുത്തിടെ ചിത്രത്തെ സംബന്ധിക്കുന്ന അപ്രതീക്ഷിത വാർത്തകൾ വന്നിരുന്നു
ചിത്രത്തിനു വേണ്ടി കരാർ ആയിരുന്ന ധ്രുവനെ ചിത്രത്തിൽ നിന്ന് മാറ്റി എന്നുള്ളത് ആയിരുന്നു ഒന്ന്.


ഒരു വർഷത്തോളം കഥാപാത്രത്തിന് വേണ്ടി പരിശീലനങ്ങൾ നടത്തിയ ശേഷം ആണ് ധ്രുവനെ മാറ്റിയത്
ഒരറിയിപ്പും ഇല്ലാതെ ആണ് തന്നെ മാറ്റിയത് എന്ന് ധ്രുവൻ സ്ഥിതികരിക്കുകയും ചെയ്തു എന്നാൽ അതിലും വിചിത്രമായ സംഭവം എന്തെന്നാൽ സംവിധായൻ സജീവ് പിള്ളയോട് ഇതിനെ കുറിച്ച് ചോദിച്ചപ്പോൾ മാറ്റിയതിനെ പറ്റി ഒന്നും അറിയില്ല എന്നാണ്. പിന്നാലെ സംവിധായകനും നിർമ്മാതാവും തമ്മിലുള്ള പ്രശ്നങ്ങളെ കുറിച്ച് റിപ്പോർട്ടുകളും വന്നിരുന്നു. വന്ന റിപോർട്ടുകൾ സൂചിപ്പിച്ചത് ഇതുവരെ ഷൂട്ട് ചെയ്ത രംഗങ്ങൾ ഒഴിവാക്കി ആദ്യം മുതൽ ഷൂട്ട് തുടങ്ങും എന്നാണ്

ഇപ്പോൾ വരുന്ന റിപോർട്ടുകൾ സൂചിപ്പിക്കുന്നത് സംവിധായകൻ എം പദ്മകുമാർ സജീവ് പിള്ള എന്ന മാമാങ്കത്തിന്റെ സംവിധായകനെ അസ്സിസ്റ് ചെയ്യാൻ സിനിമയിൽ എത്തുമെന്നാണ്. നേരത്തെ ശ്രീകുമാർ മേനോനെ സഹായിക്കാൻ ഒടിയൻ എന്ന ചിത്രത്തിലും എം പദ്മകുമാർ എത്തിയിരുന്നു. 2018 ലെ ഏറ്റവും മികച്ച വിജയ ചിത്രങ്ങളിൽ ഒന്ന് ജോസഫ് അദ്ദേഹമായിരുന്നു സംവിധാനം ചെയ്തത്. എന്തായാലും മാമാങ്കത്തിന്റെ ഷൂട്ടിംഗ് ഉടൻ തുടങ്ങുമെന്ന് നിർമ്മാതാക്കൾ അറിയിച്ചിരുന്നു.

Comments are closed.