മാട്രിമോണി ചിത്രം പങ്കു വച്ച് അഹാന !!അരുതെന്നു ആരാധകർമിനി സ്ക്രീനിലും ബിഗ് സ്ക്രീനിലും തിളങ്ങി നിൽക്കുന്ന താരമായ കൃഷ്ണകുമാറിന്റെ മകളാണ് അഹാന.അഹാനയും പ്രേക്ഷകർക്ക് പ്രിയങ്കരിയായ ഒരു നടിയാണ്. ഞാൻ സ്റ്റീവ് ലോപസിലൂടെ ആണ് അഹാന സിനിമ മേഖലയിലേക്ക് എത്തിയത്. പിന്നീട് ഞണ്ടുകളുടെ നാട്ടിലൊരു ഇടവേള എന്ന നിവിൻ ചിത്രത്തിലും അഹാന നല്ലൊരു വേഷത്തിൽ എത്തി. ഇപ്പോൾ ചെറിയൊരു ഗ്യാപ്പിനു ശേഷം അഹാന വീണ്ടും സിനിമയിൽ സജീവമാകുകയാണ്

ലുക്ക എന്ന ടോവിനോ തോമസ് ചിത്രത്തിലും പതിനെട്ടാം പടി എന്ന ശങ്കർ രാമകൃഷ്ണൻ ചിത്രത്തിലും അഹാന അടുത്തിടെ പ്രേക്ഷകർക്ക് മുന്നിൽ എത്തിയിരുന്നു. ഇപ്പോളിതാ അഹാനയുടെ ഇൻസ്റ്റാ പോസ്റ്റ് ഏറെ ചർച്ചയാവുകയാണ്. തന്റെ മാട്രിമോണിയൽ അക്കൗണ്ടിന്റെ പ്രൊഫൈൽ പിക്ച്ചർ ആണിത് എന്ന് പറഞ്ഞാണ് താരം ഒരു ഫോട്ടോ പോസ്റ്റ് ചെയ്തിരിക്കുന്നത്

.
താരത്തിന്റെ പോസ്റ്റിനു താഴെ ഒരുപാട് പേർ കമെന്റുമായി എത്തിയിട്ടുണ്ട്. ഉടനെ വിവാഹം കഴിക്കരുത് എന്നും കരിയറിൽ ശ്രദ്ധിക്കു എന്നുമാണ് ഭൂരിഭാഗം കമെന്റുകളും. സെലിബ്രിറ്റികൾ അടക്കം കമന്റ് ബോക്സിൽ എത്തിയിട്ടുണ്ട്. അഹാനയുടേതായി ഇപ്പോൾ പുറത്തു വന്ന രണ്ടു ചിത്രങ്ങളും മികച്ച അഭിപ്രായമാണ് തീയേറ്ററുകളിൽ നേടുന്നത്

Comments are closed.