മലയാള സിനിമയിലെ ബന്ധുക്കൾതാരകുടുംബങ്ങൾ ഏറെ സുപരിചിതമാണ് മലയാളിപ്രേക്ഷകർക്ക്. നടന്മാരുടെയും സംവിധായകന്മാരുടെയും മറ്റും മക്കൾ പാരമ്പര്യതൊഴിൽ പോലെ ഇന്ന് മലായാളസിനിമയുടെ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്നുണ്ട്.
പ്രേക്ഷകർക്ക് അറിയാവുന്നതും അറിയാത്തതുമായ താരങ്ങൾക്കിടയിലെ ചില ബന്ധുക്കളിവരൊക്കെയാണ്.

ഗോപി സുന്ദർ – ദേവൻ

മലയാളത്തിന്റെ യുവ സംഗീത സംവിധായകൻ ഗോപി സുന്ദർ നടന്‍ ദേവന്റെ അനന്തരവനാണെന്നു വളരെ കുറച്ച് പേര്‍ക്ക് മാത്രമേ അറിയാന്‍ സാധ്യതയുള്ളൂ. മലയാളത്തിനു ഒരുപിടി മികച്ചഗാനങ്ങൾ നൽകി മുന്നേറുകയാണ് ഗോപി സുന്ദർ ഇപ്പോൾ.

മോഹൻലാൽ – ബി. ഉണ്ണികൃഷ്ണൻ
സംവിധായകൻ ബി. ഉണ്ണികൃഷ്ണനും മോഹൻലാലും ബന്ധുക്കളാണ്. അവർ ഒരുമിച്ചു നിരവധി ഹിറ്റ് ചിത്രങ്ങൾ ചെയ്തിട്ടുണ്ട്. മാടമ്പി, ഗ്രാന്റ്മാസ്റ്റർ, തുടങ്ങി അവസാനം പുറത്തിറങ്ങിയ മോഹൻലാലിന്റെ വില്ലൻ എന്ന ചിത്രവും ബി. ഉണ്ണികൃഷ്ണനാണ് സംവിധാനം ചെയ്തത്. മോഹൻലാലിന്റെ ഉടമസ്‌ഥതയിലുള്ള വിസ്മയാസ് മാക്സ് സ്റ്റുഡിയോയുടെ മാനേജിങ് ഡയറക്ടരുമായിരുന്നു അദ്ദേഹം.

ശോഭന – വിനീത്

ശോഭനയും വിനീതും നർത്തകരെന്നതിനപ്പുറം മറ്റൊരു വലിയ ബന്ധംകൂടിയുണ്ട്. ശോഭനയുടെ കസിന്‍ ബ്രദറാണ് വിനീത്. ഇവർ ഒരുമിച്ചു ഒരുപാട് വേദികളിൽ നൃത്തം ചെയ്തിട്ടുണ്ട്. നടി സുകുമാരി ശോഭനയുടെ അച്ഛന്റെ സഹോദരിയാണ്.

നിവിൻപോളി – ടൊവിനോ തോമസ്

നിവിൻ പോളിയും ടൊവിനോ തോമസും മലയാളത്തിലെ മികച്ച രണ്ടു യുവനടന്മാരാണ്. രണ്ടു താരങ്ങളെന്നതിലുപരി ഇവർക്കിടയിൽ ദൃഢമായ സൗഹൃദമുണ്ടെന്നുമാത്രമല്ല ഇരുവരും ബന്ധുക്കളാണ്. ടൊവിനോയുടെ അച്ഛന്റെ ഇളയ സഹോദരി വിവാഹം ചെയ്തിരിയ്ക്കുന്നത് നിവിന്‍ പോളിയുടെ അച്ഛന്റെ അനുജനെയാണ്.

നയൻതാര-മിത്ര കുര്യൻ

നടിമാരായ നയന്‍താരയും മിത്ര കുര്യനും ബന്ധുക്കളാണ്. സിദ്ദിഖ് സംവിധാനം ചെയ്ത ബോഡി ഗാഡ് എന്ന ചിത്രത്തില്‍ ഇരുവരും സുഹൃത്തുകളായി ഒന്നിച്ചഭിനയിച്ചിട്ടുണ്ട്.

നമിത പ്രമോദ് – കുമരകം രഘുനാഥ്

യുവനടി നമിത പ്രമോദ് കുമരകം രഘുനാഥ്‌ന്റെ സഹോദരന്റെ മകളാണ്. അദ്ദേഹമാണ് നമിതയെ സിനിമയിലേക്കു കൊണ്ട് വരാൻ മുൻകൈ എടുത്തത്. ഇപ്പോൾ കൂടുതലായി സീരിയലുകളിൽ അഭിനയിക്കുന്ന രഘുനാഥ് മായപൊന്മാൻ, പ്രായിക്കാര പപ്പൻ തുടങ്ങി നിരവധി ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.

പ്രിയാമണി-വിദ്യാ ബാലൻ

നടിമാരായ പ്രിയാ മണിയും വിദ്യാ ബാലനും, കസിന്‍സാണ്. ഇവർ മലയാളികളാണോ എന്നു പ്രേക്ഷകർ പലപ്പോഴും സംശയം പ്രകടിപ്പിക്കാറുണ്ട്. വളര്‍ന്നതൊക്കെ കേരളത്തിന് പുറത്താണെങ്കിലും ഇരുവരും മലയാളികൾ തന്നെയാണ്.

അനൂപ് മേനോൻ-ശ്വേത മേനോൻ

മലയാള സിനിമയിലെ രണ്ടു ശക്തമായ സാന്നിധ്യയങ്ങളായ ശ്വേത മേനോനും അനൂപ് മേനോനും കസിന്‍സാണ് എന്ന വിവരം അധികം ആരും അറിയാന്‍ സാധ്യതയില്ല. അനശ്വരം എന്ന മമ്മൂട്ടി ചിത്രത്തിലൂടെയാണ്
ശ്വേത സിനിമാരംഗത്തേക്ക് വന്നത്. ടെലിവിഷൻ സീരിയലുകളിലൂടെ അഭിനയരംഗത്ത് എത്തിയ അനൂപ് മേനോൻ “കാട്ടുചെമ്പകം” എന്ന ജയസൂര്യ നായകനായ ചിത്രത്തിലൂടെയാണ് സിനിമയിൽ തുടക്കം കുറിച്ചത്.

ലാൽ-ബാലു വർഗ്ഗീസ്

സംവിധായകനും നടനുമായ ലാലിന്റെ ബന്ധുവാണ് ബാലു വർഗീസ് എന്ന യുവനടൻ. ലാലിന്റെ സഹോദരീപുത്രനാണ് ബാലു. ഹാസ്യ കഥാപത്രങ്ങൾ കൊണ്ട് നമ്മെ ഏറെ ചിരിപ്പിച്ച ബാലു, ലാലിന്റെ മകനായ ജീൻ പോൾ സംവിധാനം ചെയ്യുന്ന മിക്ക സിനിമകളിലെയും നിറസാന്നിധ്യമാണ്. ലാൽ നിർമ്മിച്ച ദിലീപ് ചിത്രം ചാന്തുപൊട്ടിലൂടെയാണ് ബാലു സിനിമാ രംഗത്തേക്ക് കടന്നുവന്നത്

Comments are closed.