മരിക്കുന്നതിന് മുൻപ് എനിക്കൊരു നല്ല റോൾ താടാ എന്നും പറഞ്ഞു എഴുതിപ്പിച്ച ഒന്ന് – ആനക്കാട്ടിൽ ഈപ്പച്ചൻവാക്കുകൾ കൊണ്ട് അമ്മാനമാടുന്ന അപൂർവം ചില തിരക്കഥാ കൃത്തുക്കളെ മലയാളം സിനിമയിൽ ഉള്ളു അവരിൽ പ്രധാനി തന്നെയാണ് രഞ്ജി പണിക്കർ. ഒരു ഒന്നൊന്നര കിലോ ഭാരമുള്ള നെടുങ്കൻ ഡയലോഗുകൾ കേട്ടു തീരുമ്പോൾ തന്നെ മനുഷ്യന്റെ കിളി പറക്കും. കേൾക്കുന്നവർക്ക് പോലും അങ്ങനെയെങ്കിൽ ആ ഡയലോഗുകൾ അങ്ങനെയെങ്കിൽ അത് പറയുന്നു നടന്മാർക്ക് എങ്ങനെയിരിക്കും. അന്തരിച്ച നടൻ സോമന്റെ ജീവിതത്തിലെ ഏറ്റവും മികച വേഷങ്ങളിൽ ഒന്നായിരുന്നു ലേലത്തിലെ ആനക്കാട്ടിൽ ഈപ്പച്ചൻ. ആ കഥാപാത്രത്തെ പറ്റി രഞ്ജി പണിക്കർ പറയുന്നതിങ്ങനെ..

“സോമൻ ചേട്ടൻ ഞാൻ ഈപ്പച്ചന്‌ വേണ്ടി എഴുതിയ ഡയലോഗ് വായിച്ചു നോക്കിയിട്ട് എന്നോട് ദേഷ്യപെടുകയാണ് ചെയ്തുകൊണ്ടിരുന്നത്. ” ഇത്രയും ഒക്കെ എന്തിനാടാ നീ എഴുതി വച്ചിരിക്കുന്നത് ഞാൻ നായകനൊന്നും അല്ലല്ലോ ” എന്നും പറഞ്ഞു പല കുറി എന്നോട് ദേഷ്യം കാണിച്ചു. ഒടുവിൽ പ്രശ്നങ്ങൾ ഒന്നുമില്ലാതെ ചെയ്തു. പുള്ളിക്കാരൻ അങ്ങനെ ഒരാളായിരുന്നു, ദേഷ്യപെടുന്നത് ഒക്കെ വെറുതെ ആണ് ഉള്ളിൽ നമ്മളോട് വലിയ സ്നേഹമാണ്. അത്രയും നീളമുള്ള ഡയലോഗുകൾ കാണാതെ പഠിച്ചു പറയാൻ ബുദ്ധിമുട്ട് തന്നെയാണ്. ഡബ്ബ് ചെയ്യുമ്പോഴും ഞാൻ ഡയലോഗുകൾ പറഞ്ഞു കൊടുക്കുമ്പോൾ കുറച്ചു കഴിഞ്ഞു ” നീ പറയുമ്പോലെ എനിക്ക് പറയാൻ പറ്റില്ല ” എന്നൊക്കെ പറഞ്ഞു എന്നോട് പിണങ്ങി സ്റ്റുഡിയോയുടെ വെളിയിൽ ചെന്നിരിക്കും.

കുറച്ചു കഴിഞ്ഞു എന്നെവിളിച്ചു “എടാ ഒരു സിഗേരറ്റ് ഉണ്ടെങ്കിൽ താ ” എന്നും പറഞ്ഞു വീണ്ടും വരും. അദ്ദേഹം തന്നെ ചോദിച്ചു വാങ്ങിച്ച ഒരു റോൾ ആണത്. മരിക്കുന്നതിന് മുൻപ് എനിക്കൊരു നല്ല റോൾ താടാ എന്നും പറഞ്ഞു എന്നെ കൊണ്ട് എഴുതിപ്പിച്ച ഒന്ന്. ആറം പറ്റുക എന്നൊക്കെ പറയുന്നത് സംഭവിച്ചു എന്ന് വേണം പറയാൻ, സിനിമ പുറത്തിറങ്ങി കുറച്ചു നാൾ കഴിഞ്ഞു അദ്ദേഹം ഈ ലോകത്തു നിന്നും യാത്രയായി “

Comments are closed.