മരക്കാരിന്റെ VFX രംഗങ്ങൾ ഒരുക്കുന്നത് ഓസ്കാർ അവാർഡ് നേടിയ സ്റ്റുഡിയോ!!!ഏറെ പ്രതീക്ഷകളോടെ ആണ് കുഞ്ഞാലി മരക്കാർ അണിയറയിൽ ഒരുങ്ങുന്നത്. മലയാളം സിനിമ ലോകത്തെ ഏറ്റവും ചിലവ് കൂടിയ ചിത്രം നിർമ്മിക്കുന്നത് മൂന്നു പ്രൊഡ്യൂസര്മാർ ചേർന്നാണ്. നൂറു കോടി രൂപയാണ് ബജറ്റ്. നാൽപതു സിനിമകൾക്ക് മുകളിൽ ഒരുമിച്ച മോഹൻലാൽ പ്രിയദർശൻ കൂട്ടുകെട്ടിൽ നിന്ന് പുറത്തു വരുന്ന ചിത്രത്തിന്റെ ഷൂട്ട് രാമോജി റാവു ഫിലിം സിറ്റിയിൽ നടന്നു വരുകയാണ്. മോഹൻലാലിൻറെ മകൻ പ്രണവ്, പ്രിയദർശന്റെ മകൾ കല്യാണി എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.

ടെക്നിക്കൽ വിഭാഗത്തിൽ ഒരു വലിയ ക്രൂ ആണ് ചിത്രത്തിന് ഉള്ളത്. ദേശിയ അവാർഡ് നേടിയ ക്യാമറാമാൻ തിരു ആണ് ഛായാഗ്രഹണം. അഞ്ചു തവണ ദേശിയ അവാർഡ് നേടിയ സാബു സിറിൽ ആണ് കലാ സംവിധായകൻ. കടലിലെ യുദ്ധ രംഗങ്ങൾ അടക്കമുള്ള വമ്പൻ സീനുകളാൽ നിറഞ്ഞ ചിത്രത്തിന്റെ vfx വർക് ചെയ്യുന്നവരും ചില്ലറക്കാരല്ല. ബ്ലൈഡ് റണ്ണർ 2049 എന്ന ചിത്രത്തിന് ഓസ്കാർ അവാർഡ് നേടിയ ആനിബ്രെയിൻ സ്റ്റുഡിയോ ആണ് ചിത്രത്തിന്റെ vfx രംഗങ്ങൾ ഒരുക്കുക.

കുഞ്ഞാലി മരക്കാർ എന്ന മോഹൻലാൽ ചെയുന്ന കഥാപാത്രത്തിന്റെ ചെറുപ്പകാലമാണ് പ്രണവ് അഭിനയിക്കുന്നത്. കോഴിക്കോട് സാമൂതിരിമാരുടെ പടത്തലവന്മാരായിരുന്ന കുഞ്ഞാലി മാരക്കാരുമാരിലെ നാലാമന്റെ കഥയാണ് ചിത്രം പറയുന്നത്. 2020 ൽ മാത്രമേ ചിത്രം പുറത്തു വരുകയുള്ളു. ഒറ്റ ഷെഡ്യൂളിൽ 100 ദിവസത്തിലേറെ നീണ്ടു നിൽക്കുന്ന ഷൂട്ടാണ് പ്ലാൻ ചെയുന്നത്. മാർച്ചോടെ ഷൂട്ട് അവസാനിക്കും. പോസ്റ്റ് പ്രൊഡക്ഷന് കൂടുതൽ സമയം എടുക്കും എന്നുള്ളത് കൊണ്ടാണ് റീലീസ് 2020 ലെ ഉണ്ടാകു എന്നതിന് കാരണം.

Comments are closed.