മമ്മൂട്ടി ചിത്രങ്ങൾ തകർത്ത റെക്കോർഡുകൾ!!!!മമ്മൂട്ടി എന്ന മഹാനടന്റെ ചിത്രങ്ങൾ മലയാള സിനിമയിൽ സൃഷ്ഠിച്ച റെക്കോർഡുകൾ ഒട്ടനേകമാണ്. മലയാള സിനിമ വസന്തത്തിന്റെ അവസാന വാക്കായ ഈ നടൻന്റെ ചിത്രങ്ങൾ സൃഷ്ടിച്ച ചില റെക്കോർഡുകൾ കാണാം.

ആ രാത്രി

മമ്മൂട്ടിയും പൂർണിമ ജയറാമും അഭിനയിച്ച ആ രാത്രി എന്ന ചിത്രം സൂപ്പര്ഹിറ്റായിരുന്നു. 1983 ൽ പുറത്തിറങ്ങിയ ചിത്രം സംവിധാനം ചെയ്തത് ജോഷി ആയിരുന്നു. വമ്പൻ ഹിറ്റായി മാറിയ ചിത്രം മമ്മൂട്ടിയുടെ കരിയറിലെ ഒരു നാഴിക കല്ലായിരുന്നു. 1 കോടി രൂപ ഗ്രോസ് നേട്ടം ലഭിച്ച ആദ്യ ചിത്രമായിരുന്നു ഇത്.

ന്യൂ ഡൽഹി

ഒരു സമയത് പരാജയത്തിൻ പടുകുഴിയിൽ വീണു പോയ മമ്മൂട്ടിക്ക് പുതു ജീവൻ നൽകിയ സിനിമയാണ് ന്യൂ ഡൽഹി. പരാജയങ്ങൾ തുടർക്കഥയായ ജോഷിക്കും വലിയൊരു ആശ്വാസം നൽകിയ ചിത്രം അത് വരെ ഉണ്ടായിരുന്ന കളക്ഷൻ റെക്കോർഡുകൾ എല്ലാം തകർത്തെറിഞ്ഞ ചിത്രം. ഒരു കോടി രൂപ പ്രൊഡ്യൂസഴ്സ് ഷെയർ വന്ന ആദ്യ ചിത്രമാണ്.

രാജമാണിക്യം

മമ്മൂക്ക തിരുവനന്തപുരം സ്ലാങ്ങിൽ തകർത്തു അഭിനയിച്ച ചിത്രം, അൻവർ റഷീദിന്റെ ആദ്യ ചിത്രം, മലയാള സിനിമ ചരിത്രത്തിലെ അതുവരെ ഉണ്ടായിരുന്ന കളക്ഷൻ റെക്കോർഡുകളെ എല്ലാം കാറ്റിൽ പറത്തി.

ഒരു സിബിഐ ഡയറി കുറുപ്പ്

ഒരു പക്ഷെ ഇപ്പോഴും തകർക്കപെടാത്ത റെക്കോർഡ് എന്ന് തന്നെ പറയാം. കെ മധു എസ് എൻ സ്വാമി കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ ചിത്രം ഒരു ബ്ലോക്കബ്സ്റ്റർ ആയിരുന്നു. 1988 ൽ പുറത്തു വന്ന ചിത്രം കേരളത്തിന് പുറത്തും ഗംഭീര വിജയം നേടി. ചെന്നൈ സഫയർ തിയേറ്ററിൽ 300 ദിവസത്തിന് പുറത്തു ചിത്രം പ്രദർശിപ്പിച്ചു.

ഗ്രേറ്റ് ഫാദർ

ഹനീഫ് അഡീനിയുടെ സംവിധാനത്തിൽ ഒരുങ്ങിയ ചിത്രം ഒരു മലയാള ചിത്രം ആദ്യ ദിനത്തിൽ നേടുന്ന ഏറ്റവും വലിയ ഓപ്പണിങ് കളക്ഷൻ റെക്കോർഡ് എന്ന നേട്ടമാണ് നേടിയത്. ചിത്രം പിന്നിലാക്കിയതാവട്ടെ ഒരുപിടി വമ്പൻ ബ്ലോക്ക് ബസ്റ്ററുകളുടെ റെക്കോർഡാണ്.

Comments are closed.