മമ്മൂട്ടി കേസ് വാദിചിട്ടുണ്ടോ!! ശ്രീനിവാസന്‍റെ കള്ളക്കഥ ഇങ്ങനെ!!!മമ്മൂക്ക ഒരു അഭിഭാഷകൻ കൂടെയാണെന്ന് പ്രേക്ഷകർക്ക് അറിയാമായിരിക്കുമല്ലോ. മമ്മൂട്ടി കോടതിയിൽ പോയി കേസ് വാദിച്ചിട്ടുണ്ടോ എന്ന രസകരമായ സംശയം എല്ലാവര്ക്കും ഉണ്ടാകും. ഇന്ദ്രജ എന്ന നടിയുടെ ഒരു കേസ് മമ്മൂക്ക വാദിച്ചത് അടക്കമുള്ള കഥകൾ പലതും നമ്മൾക്കിടയിലുണ്ട് എന്ന് അറിയാമല്ലോ..

സോഷ്യൽ മീഡിയയിൽ മമ്മൂട്ടിയും ശ്രീനിവാസനുമുള്ള ഒരു അഭിമുഖത്തിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ ഇപ്പോൾ വർഷങ്ങൾക്ക് ശേഷം കിടന്നു കറങ്ങുന്നുണ്ട്. പേർളി മാണി ആണ് അവതാരിക. പേര്ളിയുടെ ചോദ്യം മമ്മൂട്ടി കേസ് വാദിച്ചിട്ടുണ്ടോ എന്നാണ്.. ചോദ്യം. മറുപടി പറഞ്ഞത് എന്നാൽ ശ്രീനിവാസനാണ്, ശ്രീനിവാസന്റെ കള്ളകഥ ഇങ്ങനെ ” പണ്ട് നടന്ന സംഭവമാണ് സൈക്കിളിൽ അന്നൊക്കെ രണ്ടു പേര് പോയാൽ പെറ്റി അടക്കും. അങ്ങനെ പ്രതിയായ ആൾ മമ്മൂട്ടിയെ തേടി കേസ് വാദിക്കാൻ വന്നു..

മമ്മൂട്ടി ആ കേസ് ഏറ്റെടുത്തു. പക്ഷെ അയാളെ ഒടുവിൽ കോടതി മൂന്ന് വർഷത്തേക്ക് ശിക്ഷിച്ചു. കാര്യം എന്തെന്ന് അറിയാമോ. മമ്മൂട്ടി ഡബിൾസ് അയാൾ വച്ചിലെന്നു വാദിച്ചു, കോടതി അയാൾ പിന്നെ എന്താ ചെയ്തത് എന്ന് ചോദിച്ചപ്പോൾ അയാൾ ഒരിക്കലും ഡബിൾസ് വച്ചിട്ടില്ല ട്രിപ്പിൾസ് ആണ് സൈക്കിളിൽ അടിച്ചത് എന്ന് മമ്മൂട്ടി പറഞ്ഞു. അപ്പൊൾ തന്നെ കോടതി അയാൾക്ക് ശിക്ഷയും വിധിച്ചു..”

Comments are closed.