മമ്മൂട്ടി :- എനിക്ക് ഭൂതക്കണ്ണാടി രജനികാന്തിനെ നായകനാക്കി സംവിധാനം ചെയ്യാൻ ആഗ്രഹം ഉണ്ടായിരുന്നു
മമ്മൂട്ടി മലയാള സിനിമയുടെ താര രാജാവ് ഏകദേശം 350 സിനിമകളിൽ അഭിനയിച്ച മമ്മൂട്ടി മലയാള സിനിമക്ക് മാത്രമല്ല  ഇന്ത്യൻ സിനിമക്ക് തന്നെ ഒട്ടനവധി അവിസ്മരണീയ കഥാപാത്രങ്ങൾ നൽകിട്ടുണ്ട്. ആർ ജെ മാത്തുക്കുട്ടി അവതാരകനായ ക്രോസ്സ്‌പോസ്റ് നെറ്റ്വർക്ക്ന്റെ അഭിമുഖ സംഭാഷണത്തിലാണ് തനിക്ക് ഭൂതക്കണ്ണാടി എന്ന ചിത്രം രജനികാന്തിനെ പ്രധാന കഥാപാത്രമാക്കി സംവിധാനം ചെയ്യാൻ ആഗ്രഹം ഉണ്ടായിരുന്നു എന്ന് മമ്മൂട്ടി വെളിപ്പെടുത്തുകയുണ്ടായി.  അതിനുവേണ്ടി തിരക്കഥയുമായി അദ്ദേഹത്തെ സമീപിക്കുകയും, അദ്ദേഹം ചെയാം എന്നു പറയുകയും ചെയ്തിരുന്നു. പക്ഷെ പിന്നീട് അദ്ദേഹത്തെ നേരിൽ കണ്ടു ബാക്കി കാര്യങ്ങളിലേക്ക് കടക്കാൻ സമയം കിട്ടിയില്ല എന്നാണ് മമ്മൂട്ടി പറയുന്നത്. ഒടുവിൽ ലോഹിതദാസ് മ്മൂട്ടിയെ നായകനാക്കി 1997 ൽ ചിത്രം സംവിധാനം ചെയ്യുകയുണ്ടായി. ലോഹിതദാസിന്റേത് തന്നെയായിരുന്നു തിരക്കഥയും. അദ്ദേഹത്തിന് കന്നി ചിത്രത്തിന് തന്നെ ദേശിയ അവാർഡിന് അര്ഹനാക്കി ഭൂതക്കണ്ണാടി . കേരളം സ്റ്റേറ്റ് ഫിലിം അവാർഡും ചിത്രത്തിനെ തേടിയെത്തിയിരുന്നു

മണിരത്‌നത്തിന്റെ സംവിധാനത്തിൽ ഒരുങ്ങിയ ദളപതി എന്ന ചിത്രത്തിലാണ് മമ്മൂട്ടിയും രജനികാന്തും ഒന്നിച്ചത് .1991 ൽ റിലീസ് ചെയ്ത ചിത്രം മഹാഭാരത്തിലെ കർണൻ , ദുര്യയോധനൻ  കൂട്ടുകെട്ടിന്റെ കഥയിൽ നിന്ന് പ്രചോദനം ഉൾകൊണ്ട എഴുതിയ തിരക്കഥയാണ്. താരരാജാക്കന്മാർ ഒന്നിച്ച ഈ ചിത്രം ഇന്ത്യൻ സിനിമയുടെ ചരിത്ര താളുകളിൽ എഴുതപ്പെട്ട ഒന്നാണ് .നിറഞ്ഞ സദസിൽ പ്രദർശനം തുടരുന്ന ദി ഗ്രേറ്റ് ഫാദർ ,പുത്തൻപണം എന്നിവയാണ് മമ്മൂക്കയുടെ പുതുതായി റിലീസ് ചെയ്ത ചിത്രങ്ങൾ . ഗ്രേറ്റ് ഫാദർ എന്ന ചിത്രം ഇതിനോടകം 40 കോടിയിൽ കൂടുതൽ നേടുകയും ചെയ്തു.

Comments are closed.