മമ്മൂട്ടിയെ പറ്റിയും മോഹൻലാലിനെ പറ്റിയും ദുൽഖർ സൽമാൻചുരുങ്ങിയ സമയം കൊണ്ട് മലയാള സിനിമയ്ക്ക് അപ്പുറവും തന്റെ അഭിനയ പാടവം തെളിച്ച നടനാണ് ദുൽഖർ സൽമാൻ. ഏറ്റുവും കൂടുതൽ ആരാധകരുള്ള ഈ യുവ താരത്തിന് മമ്മൂട്ടിയും മോഹൻലാലും ആണ് മാതൃകയെന്ന് അദ്ദേഹം പറയുന്നു. അവരാണ് തങ്ങളുടെ തലമുറയ്ക്ക് ആരാധനാപാത്രങ്ങളെന്ന് ദുൽഖർ വ്യക്തമാക്കുന്നു. ഫസ്റ്റ്‌പോസ്റ്റിന്റെ ചാറ്റ്‌ഷോയിലാണ് താരം ഇതെ കുറിച്ച് പറഞ്ഞത്.

” മമ്മൂട്ടിയും മോഹൻലാലും സിനിമയില്‍ എത്തിയ സമയത്ത് അന്നത്തെ ആരാധനപത്രങ്ങളായ നസീര്‍, സത്യന്‍ എന്നിവരെ അവർ ബഹുമാനത്തോടെ കണ്ടിരുന്നോ അതുപോലെയാണ് ഞാന്‍ ഉള്‍പ്പെടെയുള്ള തലമുറയിലെ അഭിനയതകൾ മമ്മൂട്ടിയെയും മോഹന്‍ലാലിനെയും കാണുന്നത്. എത്ര മേലെ ആയിരുന്നാലും ‍അവരുടെ മുൻ തലമുറയോടുള്ള ബഹുമാനം കാത്തുസൂക്ഷിച്ചവരായിരുന്നു ഈ അഭിനയ വിസ്മയങ്ങൾ. ഞാന്‍ ഉള്‍പ്പെടെയുള്ള തലമുറയ്ക്ക് അവര്‍ എപ്പോഴും സൂപ്പര്‍സ്റ്റാറുകളായി തുടരും.

എനിക്ക് തോന്നുന്നില്ല ഞാന്‍ ഒരിക്കലും അവരുടെ ഒപ്പമെത്തുമെന്നത്. മറിച്ച് അവരോടു എപ്പോഴും ബഹുമാനം നിലനിര്‍ത്താനാണ് ഞാന്‍ ആഗ്രഹിക്കുന്നത്. മലയാള സിനിമയുടെ ഡെഫിനിഷൻ എന്നാല്‍ മമ്മൂട്ടിയും മോഹൻലാലുമാണ്, ദുൽഖർ പറയുന്നു. കൂടാതെ തനിക്ക് മുംബൈ ഫിലിം ഫെസ്റ്റിവലിന്റെ ജൂറിയില്‍ അംഗമാകാൻ തനിക്ക് സാധിച്ചത് വലിയ ഭാഗ്യമായി കണക്കാക്കുകയാണെന്നും അത് താൻ സ്വപനത്തിൽ പോലും വിചാരിച്ചിരുന്നില്ലയെന്നും ദുൽഖർ കൂട്ടിച്ചേർത്തു.

Comments are closed.