മമ്മൂട്ടിയുടേയും മോഹൻലാലിന്റേയും അമ്മയായും മകളായും കാമുകിയായും അഭിനയിച്ച നടിമാർമോഹൻലാലിന്റേയും മമ്മൂട്ടിയുടെയും കൂടെ നായികയായി അഭിനയിച്ച നാടിമാരില്‍ പലരും ഇന്ന് ഇന്റസ്ട്രിയില്‍ ഇല്ല. ചിലര്‍ അമ്മ വേഷങ്ങളിലൂടെ തിരിച്ചെത്തി. മീന മമ്മൂട്ടിയുടെ മകളായും കാമുകിയായും ഭാര്യയായും ഉമ്മയായും അഭിനയിച്ചിട്ടുണ്ട്. അതുപോലെ ഒരു നടി മോഹന്‍ലാലിന്റെ കാമുകിയായും ഭാര്യയായും അമ്മയായും അമ്മായി അമ്മയായും ഒരേ സമയം നിറഞ്ഞ് നിന്നിരുന്നു, അതൊരു അത്ഭുതം തന്നെ ആയിരുന്നു. ആ നടി മറ്റാരുമല്ല ശാന്തികൃഷ്ണയാണ്.


ശാന്തി കൃഷ്ണ എന്ന നടിയെ മലയാള സിനിമ പ്രേക്ഷകർ എങ്ങനെ മറക്കാനാണ്. പേരില്‍ തന്നെയുളള കൗതുകം ശാന്തികൃഷ്ണയുടെ അഭിനയത്തിലും നമ്മുക്ക് കാണാമായിരുന്നു. ഒരുപാട് നാളത്തെ ഇടവേളയ്ക്കു ശേഷം ശാന്തികൃഷ്ണ വീണ്ടും അഭിനയ ജീവിതത്തിലേക്ക് കടന്നു വന്നു. നിവിൻപോളി അൽത്താഫ് ടീമിന്റെ ഞണ്ടുകളുടെ നാട്ടിലെ ഇടവേള എന്ന ചിത്രത്തിലൂടെയാണ് ശാന്തി കൃഷ്ണ വീണ്ടും മലയാള സിനിമയിലേക്ക് കടന്നു വന്നത്

ഹിമവാഹിനി (1983) മമ്മൂട്ടിയെയും മോഹന്‍ലാലിനെയും കേന്ദ്ര കഥാപാത്രങ്ങളാക്കി പിജി വിശ്വംഭരന്‍ സംവിധാനം ചെയ്ത ചിത്രമാണ് ഹിമവാഹിനി. 1983 ല്‍ പുറത്തിറങ്ങിയ ചിത്രത്തില്‍ മമ്മൂട്ടിയുടെ നായികയായിട്ടാണ് ശാന്തികൃഷ്ണ വേഷമിട്ടത്. പാപ്പി എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ ലാല്‍ അവതരിപ്പിച്ചത്. വിസ (1983) അതേ വര്‍ഷം മോഹന്‍ലാലിനും മമ്മൂട്ടിയ്ക്കുമൊപ്പം മറ്റൊരു ചിത്രം കൂടെ ശാന്തികൃഷ്ണ ചെയ്തു. ബാലു കുര്യത്ത് സംവിധാനം ചെയ്ത ചിത്രത്തില്‍ ശ്രീനാഥാണ് മറ്റൊരു കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത്. മോഹന്‍ലാലിന്റെ കൂട്ടുകാരനായ ശ്രീനാഥിന്റെ നായികയായിട്ടാണ് ശാന്തികൃഷ്ണ ചിത്രത്തിലെത്തിയത്. വിഷ്ണുലോകം (1991) ഒടുവില്‍ ശാന്തികൃഷ്ണ മോഹന്‍ലാലിന്റെ നായികയായി. 1991 ല്‍ കമല്‍ സംവിധാനം ചെയ്ത വിഷ്ണുലോകം എന്ന ചിത്രത്തിലാണ് ശാന്തി കൃഷ്ണ ആദ്യമായി ലാലിന്റെ നായികയായി എത്തിയത്. ഉര്‍വശിയും ചിത്രത്തിലെ നായികാ നിരയിലുണ്ടായിരുന്നു.

ഗാന്ധര്‍വ്വം (1993) സംഗീത് ശിവന്‍ സംവിധാനം ചെയ്ത ത്രില്ലര്‍ ചിത്രമാണ് ഗാന്ധര്‍വ്വം. കാഞ്ചന നായികയായി എത്തിയ ചിത്രത്തില്‍, നായികയുടെ ചേട്ടത്തിയമ്മയുടെ വേഷമായിരുന്നു ശാന്തികൃഷ്ണയ്ക്ക്. ദേവനാണ് ശാന്തികൃഷ്ണയുടെ ഭര്‍ത്താവായി എത്തിയത്. മായാമയൂരം (1993) മോഹന്‍ലാല്‍ ഇരട്ടവേഷത്തിലെത്തിയ ചിത്രമാണ് മായാമയൂരം. 1993 ല്‍ സിബി മലയില്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ ശോഭനയും രേവതിയുമാണ് നായികമാരായി എത്തിയത്. രേവതിയുടെ സുഹൃത്തിന്റെ വേഷമായിരുന്നു ഈ ചിത്രത്തില്‍ ശാന്തി കൃഷ്ണയ്ക്ക്. ചെങ്കോല്‍ (1993) മോഹന്‍ലാലിന്റെ കരിയറിലെ എക്കാലത്തെയും മികച്ച ചിത്രങ്ങളിലൊന്നാണ് ലോഹിതദാസ് സംവിധാനം ചെയ്ത ചെങ്കോല്‍. ലോഹിതദാസിന്റെ ചിത്രം എന്ന് കേട്ടപ്പോള്‍ പിന്നെ ഒന്നും ആലോചിച്ചില്ല. സുരഭി ജാവേരി നായികയായ ചിത്രത്തില്‍, നായികയുടെ അമ്മ വേഷമാണ് ശാന്തി കൃഷ്ണ ചെയ്തത്. പിന്‍ഗാമി (1994) ചെങ്കോലില്‍ അമ്മായി അമ്മ ആയി അഭിനയിച്ചതിന് പിന്നാലെ ശാന്തി കൃഷ്ണയെ തേടിയെത്തിയത് ലാലിന്റെ അമ്മ വേഷമാണ്.

1994 ല്‍ പുറത്തിറങ്ങിയ പിന്‍ഗാമി എന്ന ചിത്രത്തിലാണ് മോഹന്‍ലാലിന്റെ അമ്മയായി ശാന്തി എത്തിയത്. പക്ഷെ (1994) എന്നാല്‍ ശാന്തി കൃഷ്ണ അമ്മ വേഷങ്ങളില്‍ തഴയപ്പെട്ടില്ല. തൊട്ടടുത്ത ചിത്രത്തില്‍ മോഹന്‍ലാലിന്റെ ഭാര്യയായും ശാന്തികൃഷ്ണ എത്തി. 1994 ല്‍ പുറത്തിറങ്ങിയ പക്ഷെ എന്ന ചിത്രത്തിലാണ് മോഹന്‍ലാലിന്റെ ഭാര്യയായത്. ശോഭനയാണ് ചിത്രത്തിലെ മറ്റൊരു നായികാ വേഷത്തിലെത്തിയത്.

Comments are closed.