മമ്മൂട്ടിയുടെ പ്രകടനത്തെ പ്രശംസിച്ചു വൈ എസ് ആറിന്റെ മകൻ ജഗൻ മോഹൻ റെഡ്ഢിമമ്മൂട്ടി വർഷങ്ങൾക്ക് ശേഷം തെലുങ്ക് സിനിമയിലേക്ക് എത്തിയ യാത്ര ബോക്സ് ഓഫീസിൽ മികച്ച പ്രകടനം തുടരുന്നു. ആന്ധ്ര പ്രദേശ് തെലുങ്കാന സംസ്ഥാനങ്ങളിൽ മാത്രമല്ല യു എസ് ബോക്സ് ഓഫീസിലും മികച്ച പ്രകടനം നേടാൻ ചിത്രത്തിന് ആകുന്നുണ്ട്. മിക്സഡ് റെസ്പോൺസ് ലഭിക്കുന്ന ചിത്രത്തിന് ശക്തിയാകുന്നത് മമ്മൂട്ടിയുടെ കരുത്തുറ്റ പ്രകടനമാണ്. തെലുങ്ക് രാഷ്ട്രീയ ചരിത്രത്തിലെ തന്നെ ഏറ്റവും ശക്തനായ നേതാക്കളിൽ ഒരാളായിരുന്ന വൈ എസ് രാജശേഖര റെഡ്ഢിയുടെ ജീവിതമാണ് ചിത്രം വരച്ചു കാട്ടുന്നത്

അപ്രതീക്ഷതമായി ഉണ്ടായ വൈ എസ് ആറിന്റെ മരണത്തിനു ശേഷം മകൻ ജഗൻ മോഹൻ റെഡ്ഢി ജോലി ഉപേക്ഷിച്ചു രാഷ്ട്രീയത്തിൽ എത്തിയിരുന്നു. തെലുങ്ക് രാഷ്ട്രീയത്തിലെ ഒഴിച്ചുകൂടാനാകാത്ത സമാനതകൾ ഇല്ലാത്ത നേതാവാണ് ഇന്ന് ജഗൻ മോഹൻ റെഡ്ഢി. മുൻ നിര പാർട്ടികളെ പോലും വിറപ്പിക്കുന്ന വീര്യമുണ്ട് അദ്ദേഹത്തിന്റെ വൈ എസ് ആർ കോൺഗ്രസ്സിന്. വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ വൈ എസ് ആർ കോൺഗ്രസ്സിന്റെ പ്രകടനം ശ്രദ്ധയോടെ ആണ് ലോകം വീക്ഷിക്കുന്നത്


ജഗൻ മോഹൻ റെഡ്ഢി ആദ്യ ദിനങ്ങളിൽ തന്നെ തന്റെ അച്ഛന്റെ ജീവിതത്തിൽ ഒരു ഭാഗം സിനിമയായ യാത്ര കണ്ടിരുന്നു. വളരെ മികച്ച അഭിപ്രായമാണ് അദ്ദേഹത്തിനു ചിത്രത്തെ പറ്റി ഉണ്ടായത്. മാത്രമല്ല ട്വിറ്ററിലൂടെ മമ്മൂട്ടി അടങ്ങുന്ന യാത്ര ടീമിനെ പ്രശംസിക്കാനും അദ്ദേഹം മറന്നില്ല. വൈ എസ് ആറിനെ സ്‌ക്രീനിൽ എത്തിക്കാൻ കാണിച്ച ഡെഡിക്കേഷനെയും അദ്ദേഹം പ്രശംസിച്ചു

Comments are closed.