മമ്മൂട്ടിയാണോ മോഹൻലാലാണോ മികച്ച നടൻ !! വിജയ് സേതുപതിയുടെ ഉത്തരമിങ്ങനെവിജയ് സേതുപതി ഒരു മലയാളം ചിത്രത്തിൽ അഭിനയിക്കുന്നു എന്ന വാർത്ത ഏറെ സന്തോഷത്തോടെ ആണ് നമ്മൾ കേട്ടത്.ജയറാം നായകനാകുന്ന മാർക്കോണി മത്തായി എന്ന ചിത്രത്തിലാണ് അദ്ദേഹം അഭിനയിക്കുന്നത്. വിജയ് സേതുപതി ചിത്രീകരണത്തിന്റെ ഭാഗമായി ഇപ്പോൾ കൊച്ചിയിലുണ്ട്. തമിഴ് സിനിമകളിലൂടെ നമ്മൾ കണ്ടു കൈയടി നൽകിയ മക്കൾ ചെൽവന്റെ ആദ്യ മലയാളം ചിത്രം അണിയറയിൽ ഒരുങ്ങുമ്പോൾ ആരാധകരുടെ ആഘോഷം വാനോളമാണ്

അടുത്തിടെ ചിത്രത്തിന്റെ സെറ്റിൽ എത്തിയ മാധ്യമ പ്രവർത്തകർ വിജയ് സേതുപതിയോട് ചോദിച്ച ഒരു ചോദ്യത്തെ ചുറ്റിപറ്റി ആണ് ഇപ്പോൾ സോഷ്യൽ മീഡിയ ലോകത്തെ ചർച്ച. മമ്മൂട്ടി ആണോ മോഹന്ലാൽ ആണോ ഏറ്റവും മികച്ച നടൻ എന്ന ചോദ്യത്തിന് ആണ് വിജയ് സേതുപതി ഉത്തരം നൽകിയത്. ആ ചോദ്യത്തിന് ഉത്തരം ഇതുവരെ അറിയില്ലേ എന്ന് ചോദിച്ച വിജയ് സേതുപതി ചൂണ്ടുകാണിച്ചത് ഉപ്പും മുളകിലെ അൽ സാബിത്തിനെ ആണ്. അൽ സാബിത് പോലും ഗംഭീര പ്രകടനമാണ് ചിത്രത്തിൽ നൽകുന്നത് എന്ന് വിജയ് സേതുപതി പറഞ്ഞു

മലയാളത്തിൽ എല്ലാം നടന്മാരും മികച്ച അഭിനയമാണ് കാഴ്ച വയ്ക്കുന്നത് എന്നും വിജയ് സേതുപതി പറഞ്ഞു. ചിത്രത്തില്‍ ജയറാമിന്റെ കുട്ടിക്കാലം അവതരിപ്പിക്കുന്നത് അല്‍സാബിത്താണ്. സാജൻ കളത്തിൽ ആണ് ചിത്രത്തിന്റെ ഛായാഗ്രാഹകനും സംവിധായകനും. ഒരു നല്ല താരനിരയും ചിത്രത്തിലുണ്ട്

Comments are closed.