മമ്മൂട്ടിക്ക് മൂന്നു ഭാഷകളിലായി ഫിലിം ഫെയർ നോമിനേഷനെന്നു പ്രചരിക്കുന്നത് തെറ്റായ വാർത്ത



മലയാളികളുടെ അഭിമാനമാണ് മമ്മൂട്ടി എന്ന മഹാനടൻ. അദ്ദേഹം അവതരിപ്പിക്കുന്ന ഓരോ വേഷങ്ങളും പ്രേക്ഷകർ ഹൃദയത്തിലേറ്റുന്നവയാണ്. അടുത്തിടെ ഒരു വാർത്ത പ്രചരിച്ചിരുന്നു. മൂന്നു ഭാഷകളിലായി മമ്മൂട്ടിയുടെ മൂന്നു ചിത്രങ്ങൾ ഫിലിം ഫെയർ അവാർഡിന് നോമിനേറ്റ് ചെയ്യപ്പെടുന്നു എന്നതായിരുന്നു അത്. സിനിമ താരങ്ങൾ അടക്കം ഷെയർ ചെയ്ത ആ വാർത്ത തെറ്റാണെന്നു ഇപ്പോൾ പുറത്ത് വന്നിരിക്കുകയാണ്. വിഷ്ണു സുഗതൻ എന്ന മമ്മൂക്ക ആരാധകൻ ഇതിനെ പറ്റി എഴുതിയ കുറിപ്പ് വൈറലാണ്. കുറിപ്പ് ഇങ്ങനെ

മൂന്ന് ഭാഷകളിൽ നിന്നായി മമ്മൂക്കയുടെ മൂന്ന് ചിത്രങ്ങൾ ഇത്തവണ ഫിലിം ഫെയർ അവാർഡിന് നോമിനേറ്റ് ചെയ്യപ്പെട്ടു എന്ന രീതിയിൽ കഴിഞ്ഞ ദിവസങ്ങളിൽ മുഖ്യധാരാ മാധ്യമങ്ങളിലുൾപ്പടെ പരക്കെ പ്രചാരത്തിലെത്തിയ വാർത്ത തികച്ചും അടിസ്ഥാന രഹിതവും ആരുടെയോ വ്യാജ സൃഷ്ടിയുമാണ്.. ഈ വർഷം ഇനിയും അവസാനിക്കാനിരിക്കെ ഈ പറയപ്പെടുന്ന ചിത്രങ്ങളെല്ലാം അടുത്ത വർഷത്തെ പുരസ്‌കാര പരിധിയിൽ പരിഗണിക്കപ്പെട്ടേക്കാവുന്നതാണെന്ന് ഒരു നിമിഷം ചിന്തിച്ചാൽ ബോധ്യപ്പെടാവുന്നതേയുള്ളു. ഇത്തരം തെറ്റായ വാർത്തകൾ പടച്ചു വിടുകയും ഉറവിടം പോലും നോക്കാതെ അതേപടി അച്ചടിച്ച് കോളം തികക്കുകയും ചെയ്യുന്ന മാധ്യമങ്ങൾ അല്പം കൂടി ഉത്തരവാദിത്വ ബോധ്യത്തോടെ വാർത്തകളെ സമീപിക്കണമെന്നും കാണുന്നതെന്തും അതേപടി ഷെയർ ചെയ്യുന്ന പ്രവണത ഉത്തരവാദിത്വപെട്ട സ്ഥാനങ്ങളിലിരിക്കുന്ന വ്യക്തികൾ എങ്കിലും ശ്രദ്ധിക്കണമെന്നും അപേക്ഷിക്കുന്നു

Note : അവാർഡ് പ്രഖ്യാപന സമയം ജൂറിയെ പോയി സ്വയമ്പൻ തെറി വിളിച്ചു ആ മഹാ നടനെ മറ്റുള്ളവരുടെ മുന്നിൽ തരം താഴ്ത്താൻ നമ്മളൊരു കാരണമാകരുതെന്നു സ്വയം പറഞ്ഞുറപ്പിക്കുക

Comments are closed.