മധുര രാജ പൊട്ടുമെന്നു കമന്റ്.. മാസ്സ് മറുപടി നൽകി വൈശാഖ്പോക്കിരി രാജ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമായ് ഒരുങ്ങുന്ന മധുര രാജ എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങ് നടന്നു വരുകയാണ്. വൻ വിജയമായ ആദ്യ ഭാഗത്തിന് ശേഷമൊരുങ്ങുന്ന ചിത്രം സംവിധാനം ചെയുന്നത് വൈശാഖ് ആണ്. പുലിമുരുകന് ശേഷം വൈശാഖ് ഒരുക്കുന്ന ചിത്രമാണിത്. ചിത്രത്തിന്റെ തിരക്കഥ ഉദയകൃഷ്ണയാണ് ഒരുക്കുന്നത്.ആദ്യ ഭാഗത്തു മമ്മൂട്ടിയും പ്രിത്വിരാജും ആയിരുന്നു എങ്കിൽ നായക വേഷങ്ങളിൽ എങ്കിൽ രണ്ടാം ഭാഗത്തിൽ മമ്മൂട്ടിക്കൊപ്പം തമിഴ് താരം ജയ്യും സ്‌ക്രീനിൽ എത്തുന്നു. പുലിമുരുകനും മാസ്റ്റർ പീസിനും ശേഷം ഉദയകൃഷ്ണയാണ് തിരക്കഥ ഒരുക്കുന്നത്. ഒരു പ്രത്യേകത കൂടെയുണ്ട് ചിത്രത്തിന് വൈശാഖ് ചിത്രത്തിൽ പുലിമുരുകന് ശേഷം പീറ്റർ ഹെയ്‌നും ഭാഗമാകുന്നു. വമ്പൻ ബഡ്ജറ്റിൽ ഒരുങ്ങുന്ന ചിത്രം നിർമ്മിക്കുന്നത് നെൽസൺ ഐപ്പാണ്.മമ്മൂട്ടിയുടെ എക്കാലത്തെയും മികച്ച മാസ്സ് വേഷങ്ങളിൽ ഒന്ന് വീണ്ടും സ്‌ക്രീനിലെത്തുമ്പോൾ പ്രതീക്ഷകൾ വാനോളമാണ് ഒപ്പം പീറ്റർ ഹെയ്‌നിന്റെ ആക്ഷൻ രംഗങ്ങൾ കൂടിയാകുമ്പോൾ ആവേശം ഇരട്ടിക്കും.

സിനിമകൾ പുറത്തിറങ്ങുന്നതിന് മുൻപ് തന്നെ അതിനെ ഡീഗ്രേയ്‌ഡ്‌ ചെയ്തുള്ള കമെന്റുകൾ സോഷ്യൽ മീഡിയയിൽ പിറവിയെടുക്കുന്നത് സമൂഹ മാധ്യമങ്ങളിൽ അടുത്ത കാലത്തായി സജീവമായി കാണുന്ന ഒരു സംഭവമാണ്. ഇക്കൂട്ടർ സിനിമയെ പറ്റി മുൻവിധികൾ സൃഷ്ടിക്കുന്നത് ഏത് കാല്കുലേഷനുകൾ പ്രകാരമാണ് എന്നുള്ളത് ഇനിയും ചിന്തേണ്ട കാര്യം തന്നെയാണ്. എന്തായാലും സിനിമയുടെ അണിയറപ്രവർത്തകർ തന്നെ ഇത്തരത്തിലുള്ള കമെന്റുകൾക്ക് ചുട്ട മറുപടിയും കൊടുക്കാറുണ്ട്

അത് പോലെ ഒരു സംഭവം സംവിധായകൻ വൈശാഖിന്റെ പേജിലും നടന്നു. മധുര രാജ എട്ടു നിലയിൽ പൊട്ടും എന്നായിരുന്നു ഒരാളുടെ കമന്റ്. ഇതിനു ചുട്ട മറുപടിയെന്നോണം വൈശാഖിന്റെ റീപ്ലേ ഇങ്ങനെ. ചേട്ടൻ ഇവിടൊക്കെ തന്നെ കാണും അല്ലെ? എന്നാണ് വൈശാഖിന്റെ റീപ്ലേ വന്നത്. മമ്മൂട്ടി ആരാധകരും മറ്റും ചേർന്ന് വൈറൽ ആകുകയാണ് വൈശാഖിന്റെ ഈ മറുപടി

Comments are closed.