മധുരരാജാ ടീസർ മാർച്ച് 20 നു !! ആരാധകർക്ക് വേണ്ടിയൊരുക്കുന്ന ഒന്നെന്നു വൈശാഖ്പ്രേക്ഷകർ ഏറെ കാത്തിരിക്കുന്ന ഒരു ചിത്രമാണ് മധുര രാജ. പോക്കിരി രാജ എന്ന വമ്പൻ വിജയമായിരുന്നു ചിത്രത്തിന്റ രണ്ടാം ഭാഗമായി മധുര രാജ ഒരുങ്ങുമ്പോൾ കെട്ടിലും മട്ടിലും ഒട്ടും പിന്നോട്ടല്ല. ചിത്രത്തിന്റെ ഭൂരിഭാഗം ഷൂട്ടും നടന്നത് കൊച്ചി എടവനക്കാട് തുരുത്തുകളിൽ ആണ്. നിരവധി സൈറ്റുകളാണ് അണിയറക്കാർ ഒരുക്കിയത്. ഒപ്പം സണ്ണി ലിയോണിന്റ ഗാനത്തിനും വേണ്ടി പ്രത്യേകം സെറ്റ് ഒരുക്കിയിരുന്നു. ക്ലൈമാക്സ് സീനിനു വേണ്ടി ലക്ഷങ്ങൾ മുടക്കിയാണ് സെറ്റ് ഒരുക്കിയത്. പീറ്റർ ഹെയ്‌ൻ ആണ് ആക്ഷൻ രംഗങ്ങൾ ഒരുക്കുന്നത്.

ആദ്യ ഭാഗത്തു മമ്മൂട്ടിയും പ്രിത്വിരാജും ആയിരുന്നു എങ്കിൽ നായക വേഷങ്ങളിൽ എങ്കിൽ രണ്ടാം ഭാഗത്തിൽ മമ്മൂട്ടിക്കൊപ്പം തമിഴ് താരം ജയ്യും സ്‌ക്രീനിൽ എത്തുന്നു. പുലിമുരുകനും മാസ്റ്റർ പീസിനും ശേഷം ഉദയകൃഷ്ണയാണ് തിരക്കഥ ഒരുക്കുന്നത്. . വമ്പൻ ബഡ്ജറ്റിൽ ഒരുങ്ങുന്ന ചിത്രം നിർമ്മിക്കുന്നത് നെൽസൺ ഐപ്പാണ്.മമ്മൂട്ടിയുടെ എക്കാലത്തെയും മികച്ച മാസ്സ് വേഷങ്ങളിൽ ഒന്ന് വീണ്ടും സ്‌ക്രീനിലെത്തുമ്പോൾ പ്രതീക്ഷകൾ വാനോളമാണ് ഒപ്പം പീറ്റർ ഹെയ്‌നിന്റെ ആക്ഷൻ രംഗങ്ങൾ കൂടിയാകുമ്പോൾ ആവേശം ഇരട്ടിക്കും.

മമ്മൂട്ടിയെ കൂടാതെ നെടുമുടി വേണു, സിദ്ധിഖ്, സലിം കുമാർ, വിജയരാഘവൻ, അജു വർഗീസ്, ജയ്, ജഗപതി ബാബു, നരേൻ, രമേശ് പിഷാരടി, കലാഭവൻ ഷാജോൺ, നോബി, ജോൺ കൈപ്പള്ളിൽ, സന്തോഷ് കീഴാറ്റൂർ, അനുശ്രീ, മഹിമ നമ്പ്യാർ, ഷംന കാസിം, ലിച്ചി, തെസ്‌നി ഖാൻ, പ്രിയങ്ക എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.ചിത്രത്തിന്റെ ടീസർ മാർച്ച് ഇരുപതിന്‌ പുറത്തു വിടും എന്ന് വൈശാഖ് ഫേസ്ബുക് കുറിപ്പിൽ അറിയിച്ചു. ആരാധകർക്ക് വേണ്ടി ഒരുക്കുന്ന ഒന്നായിരിക്കും റ്റീസർ എന്നും വൈശാഖ് കൂട്ടിച്ചേർത്തു

Comments are closed.