മധുരരാജയിൽ രാജുവിനെ എനിക്ക് മിസ് ചെയ്തു.. പ്രിത്വി ഇല്ലാത്തതിനെ പറ്റി വൈശാഖ്പോക്കിരിരാജയിൽ നിന്ന് മധുരരാജയിലേക്കുള്ള ദൂരം പത്തു വര്ഷത്തോളമാണ്. ഈ പത്തു വർഷങ്ങളിൽ ഒരു സംവിധായകൻ എന്ന നിലയിലെ വൈശാഖിന്റെ വളർച്ച കൂടെ എടുത്തു പറയേണ്ടതാണ്. അത് നല്ല രീതിയിൽ മധുരരാജയിൽ പ്രതിഫലിക്കുന്നുമുണ്ട്. ഒരു പക്ഷെ പുലിമുരുകൻ എന്ന ബ്രഹ്മാണ്ഡ വിജയം നൽകിയ ആത്മവിശ്വാസമാകുമത്. ആരാധകർക്കും കുടുംബ പ്രേക്ഷകർക്കും ഒരുപോലെ ഇഷ്ടമാകുന്ന ഘടകങ്ങൾ മധുരരാജയിലുമുണ്ട്. ചിത്രത്തിന്റെ ഷോകൾ എല്ലാം തന്നെ ഫിൽഡ് ആണ്, പലയിടങ്ങളിലും എക്സ്ട്രാ ഷോകളും സ്പെഷ്യൽ ഷോകളുമുണ്ട്..

പോക്കിരി രാജയിൽ നിന്ന് മധുര രാജയിൽ എത്തിയപ്പോൾ. ആദ്യ ഭാഗത്തിൽ മിന്നും പ്രകടനം നടത്തിയ പ്രിത്വിരാജിനെ ഒഴിച്ച് നിർത്തിയാണ് വൈശാഖ് അതെ ചിത്രത്തിന്റെ രണ്ടാം ഭാഗം ഒരുക്കിയത്. തമിഴ് താരം ജയ് ആണ് ചിത്രത്തിൽ മമ്മൂട്ടിക്കൊപ്പം എത്തിയത്. എന്നാൽ മധുരരാജായിൽ തനിക്ക് പ്രിത്വിയെ മിസ് ചെയ്തെന്നു ആണ് വൈശാഖ് പറയുന്നത്. പ്രിത്വി ചിത്രത്തിൽ ഇല്ലാത്തതിനെ പറ്റിയുള്ള വൈശാഖിന്റെ വാക്കുകൾ ഇങ്ങനെ..

”മധുരരാജയിൽ രാജുവിനെ എനിക്കും നന്നായിട്ട് മിസ് ചെയ്തു. ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമായ ലൂസിഫറിന്റെ തിരക്കുകളിലായിരുന്നു രാജു. ആ സമയത്തുതന്നെയായിരുന്നു മധുരരാജയുടെ ഷൂട്ടിങ്ങും. അതുകൊണ്ടാണ് അദ്ദേഹത്തിന് അഭിനയിക്കാൻ കഴിയാതെ പോയത്. ഇക്കാര്യം അദ്ദേഹത്തോട് സംസാരിച്ചിട്ടില്ല. അത്ര വലിയൊരു സിനിമയുടെ തിരക്കിലായതുകൊണ്ട് ശല്യപ്പെടുത്താൻ പറ്റില്ലാലോ…

Comments are closed.