ഭരതത്തില്‍ നാഷണല്‍ അവാര്‍ഡ് ലഭിക്കാന്‍ മോഹന്‍ലാല്‍ അര്‍ഹനോ? അന്നത്തെ വിവാദങ്ങള്‍ക്ക് നെടുമുടി വേണുവിന്‍റെ മറുപടിമലയാളത്തിലെ ഒരു ക്ലാസ്സിക്ക് ചിത്രമായ ‘ഭരതം’ റിലീസ് ചെയ്തത് 1991 മാര്‍ച്ച് 29നായിരുന്നു. ഇന്നും മലയാളികള്‍ ഹൃദയവികാരത്തോടെ കാണുന്ന ഈ സിനിമ ലോഹിതദാസിന്‍റെ തിരക്കഥയില്‍ സിബി മലയില്‍ ആണ് സംവിധാനം ചെയ്തത്. ആ വർഷത്തെ ഒട്ടനവധി നാഷണൽ അവാർഡുകളും മറ്റ് അവാർഡുകളും ചിത്രം വാരികൂട്ടി, ആ വര്‍ഷത്തെ മൂന്ന് നാഷണല്‍ അവാർഡുകളാണ് ഭരതം നേടിയത്. മികച്ച ഗായകനുള്ള അവാർഡ്, മികച്ച നടനുള്ള അവാർഡ്, ചിത്രത്തിന് സ്പെഷ്യൽ ജൂറി അവാർഡ് എന്നിവ നേടി. മികച്ച നടനുള്ള അവാർഡ് മോഹൻലാൽ ആണ് നേടിയത്.

എന്നാല്‍ ഭരതത്തില്‍ മോഹന്‍ലാലിനെക്കാള്‍ മികച്ച അഭിനയമായിരുന്നു നെടുമുടി വേണുവിന്റേത്, അതിനാല്‍ അദ്ദേഹമാണ് പുരസ്കാരത്തിന് യോഗ്യന്‍ എന്നായിരുന്നു ഒരു കൂട്ടരുടെ വാദം. ഒടുവില്‍ വിവാദം ശക്തമായപ്പോൾ തന്നെക്കാള്‍ യോഗ്യന്‍ ലാല്‍ തന്നെയാണെന്ന് പറഞ്ഞ് നെടുമുടി വേണു രംഗത്തെത്തുകയായിരുന്നു. അതോടെ ആ വിവാദങ്ങള്‍ അന്ത്യം ഭവിച്ചു വിവാദങ്ങൾക്ക് എതിരെ നെടുമുടി വേണുവിന്റെ മറുപടി ഇങ്ങനെയായിരുന്നു..

“ഞാന്‍ അഭിനയിച്ച കഥാപാത്രം കല്ലൂര്‍ രാമനാഥന് നടക്കാന്‍ ഒറ്റ വഴി മാത്രമേയുള്ളൂ. എന്നാല്‍ മോഹന്‍ലാല്‍ അവതരിപ്പിച്ച കല്ലൂര്‍ ഗോപിനാഥന്‍ അങ്ങനെയല്ല. നൂല്‍പ്പാലത്തിലൂടെയാണ് ഗോപിനാഥന്റെ യാത്ര. അഭിനയത്തിന്റെ ഏറ്റവും സൂക്ഷ്മാംശം നിര്‍വ്വഹിച്ചത് മോഹന്‍ലാലാണ്. അത് പ്രത്യക്ഷത്തില്‍ നോക്കുമ്പോള്‍ മനസ്സിലാവില്ല. കഥാപാത്രത്തിന്റെ ഉള്ളിലേക്ക് ചൂഴ്ന്നിറങ്ങി നോക്കിയാലേ ആ പ്രകടനത്തിന്റെ അപാരത തിരിച്ചറിയൂ.” എന്നായിരുന്നു വിവാദങ്ങള്‍ക്ക് നെടുമുടി വേണു നല്‍കിയ മറുപടി…

Comments are closed.