ബൈക്കെടുത്ത് ചെന്നൈയിലെത്തി; രജനിയുടെ ആ ചോദ്യം ഞെട്ടിച്ചു !! കൈയടിപ്പിക്കുന്ന കുറിപ്പ്തീയേറ്ററുകളിൽ മികച്ച അഭിപ്രായം നേടി രജനികാന്ത് ചിത്രം 2. 0 കുതിക്കുകയാണ്. തലൈവർ രജനികാന്ത് എന്നും ആരാധകർക്ക് ഒരു ഹരം തന്നെയാണ്. ആരാധകരോട് തിരിച്ചുള്ള അദ്ദേഹത്തിന്റെ തിരിച്ചുള്ള പെരുമാറ്റവും അങ്ങനെ തന്നെ. അടുത്തിടെ അദ്ദേഹത്തെ കാണാൻ പോയ രണ്ടു സുഹൃത്തുക്കളുടെ അനുഭവ കുറിപ്പ് സമൂഹ മാധ്യമങ്ങളിൽ വൈറലാകുകയാണ്. Gnpc എന്ന ഗ്രുപ്പിൽ വന്ന പോസ്റ്റ് ഇങ്ങനെ

‘സർ, അവർ കേരളത്തിൽ നിന്നും അങ്ങയെ കാണാൻ വേണ്ടി ചെന്നൈ വരെ ബൈക്ക് ഓടിച്ചു വന്നതാണ്. കുറച്ച് ദിവസങ്ങളായി അങ്ങയെ കാണാൻ വേണ്ടി അവർ പരിശ്രമിക്കുന്നു. ഇപ്പോൾ ഇളവരശൻ സർ ആണ് അപ്പോയിൻമെന്റ് കൊടുത്തത്. അങ്ങയെ കണ്ടിട്ട് വേണം അവർക്ക് നാട്ടിലേക്ക് മടങ്ങിപ്പോകാൻ എന്നാണ് പറയുന്നത്’. സെക്യൂരിറ്റി വിവരങ്ങളെല്ലാം തലൈവരോടു പറഞ്ഞു.

‘അയ്യയ്യോ, എന്തിനാണ് അവരെ ഇത്രയും ബുദ്ധിമുട്ടിച്ചത്. ഈ വിവരം എന്നെ നേരത്തെ തന്നെ അറിയിക്കാമായിരുന്നില്ലേ ? ‘ ഇത്‌ പറഞ്ഞുകൊണ്ട് സാക്ഷാൽ തലൈവർ ഞങ്ങൾക്ക് അരികിലേക്ക് നടന്നു വന്നു. ശേഷം ഞങ്ങളെ തോളോടു ചേർത്തു പിടിച്ചു.

‘എന്നെ കാണാൻ വേണ്ടി നിങ്ങൾ ഇത്രയും ബുദ്ധിമുട്ടിയ വിവരം എനിക്കു അറിയില്ലായിരുന്നു. ഇത് നേരത്തെ അറിഞ്ഞിരുന്നെങ്കിൽ ഞാൻ തന്നെ വന്നു നിങ്ങളെ കൂട്ടിക്കൊണ്ടു പോകുമായിരുന്നു.’ തലൈവരുടെ വാക്കുകൾ കേട്ടപ്പോൾ മനസ്സിൽ ഒരായിരം വട്ടം പറഞ്ഞു ‘ തലൈവാ….. You are great ‘

Comments are closed.