പ്രൊഫസർ മമ്മൂട്ടി VS പ്രൊഫസർ മോഹൻലാൽമലയാളത്തിന്റെ മഹാനടന്മാർ മമ്മൂക്കയും ലാലേട്ടനും ഇതാ വീണ്ടും നേർക്കുനേർ പോരാട്ടത്തിന് തയാറെടുക്കുകയാണ് . മമ്മൂട്ടിയെ നായകനാക്കി അജയ് വാസുദേവ് ഒരുക്കുന്ന സിനിമയും ലാൽജോസ് മോഹൻലാൽ ആദ്യമായി ഒന്നിക്കുന്ന സിനിമയും ഈ ഓണത്തിന് ഒരുമിച്ചു റിലീസിന് എത്തും എന്നാണ് അറിയാൻ കഴിയുന്നത്, രസകരമായ കാര്യം എന്തെന്ന് വച്ചാൽ ഇരുവരും കോളേജ് പ്രൊഫസർമാരുടെ വേഷത്തിലായിരിക്കും ഇരു സിനിമകളിലും എത്തുന്നത് എന്നാണ്. രാജാധിരാജ എന്ന സിനിമയ്ക്ക് ശേഷം മമ്മൂട്ടിയെ നായകനാക്കി അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന സിനിമയുടെ ചിത്രീകരണം കൊല്ലം ഫാത്തിമ കോളേജിൽ പുരോഗമിക്കുകയാണ്. മെയ് 10 നു മമ്മൂട്ടി സിനിമയിൽ ജോയിൻ ചെയ്യും. സിനിമയിൽ കോളേജ് പ്രൊഫസറായിട്ടാകും മമ്മൂട്ടി എത്തുക. പുലിമുരുകനിലൂടെ സ്വതന്ത്ര തിരക്കഥാകൃത്തായി മാറിയ ഉദയ്‌കൃഷ്ണയാണ് സിനിമയുടെ തിരക്കഥ തയ്യാറാക്കുന്നത്. റോയല്‍ സിനിമാസിന്റെ ബാനറില്‍ സി.എച്ച് മുഹമ്മദ് ഈ ചിത്രം നിര്‍മ്മിക്കുന്നു.മമ്മൂട്ടിയുടെ തന്നെ കസബയിൽ നായികയായ വരലക്ഷ്മി ശരത്കുമാർ ആയിരിക്കും സിനിമയിലെ നായികാ എന്നാണ് അറിയാൻ കഴിയുന്നത്.

മോഹൻലാലും ലാൽജോസും ആദ്യമായി ഒന്നിക്കാൻ പോകുന്ന ചിത്രത്തിൽ മോഹനലാൽ കോളജ് വൈസ് പ്രിൻസിപ്പലിന്റെ റോളിലായിരിക്കും എത്തുക എന്നാണ് അറിയുന്നത്. ബെന്നി പി നായരമ്പലമാണ് സിനിമയ്ക്കു തിരക്കഥയൊരുക്കുന്നതു.ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം നിർവഹിച്ച അങ്കമാലി ഡയറീസിലെ ലിച്ചി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച അന്നാ രാജൻ ആണ് മോഹൻലാലിൻറെ നായികയായി എത്തുന്നത്. ചിത്രത്തിന് പേര് ഇതുവരെ നൽകിയിട്ടില്ല, നര്‍മ പശ്ചാത്തലത്തില്‍ ഒരുക്കുന്ന ഒരു ലാല്‍ജോസ് ചിത്രമായിരിക്കുമിത്. പ്രേക്ഷകര്‍ ഏറെ കൗതുകത്തോടെ കാത്തിരിക്കുന്ന ഈ കൂട്ടുകെട്ടു ആന്റണി പെരുമ്പാവൂരിന്റെ നിർമ്മാണത്തിലാണ് ഒരുങ്ങുന്നത്.

ഏറെ കൗതുകത്തോടെ നമുക്ക് കാത്തിരിക്കാം ഈ മമ്മൂട്ടി മോഹൻലാൽ പ്രൊഫസ്സർമാർ തമ്മിലുള്ള പോരാട്ടത്തിന് വേണ്ടി….

Comments are closed.