പ്രിയദർശൻ ചിത്രത്തിൽ മോഹൻലാൽ കുഞ്ഞാലി മരക്കാർമോഹൻലാലും പ്രിയദർശനും നാൽപതു ചിത്രങ്ങളിലാണ് ഇതിനോടകം ഒന്നിച്ചത്. അതിൽ ഭൂരിഭാഗവും ഹിറ്റുമായിരുന്നു. പ്രിയദർശൻ മോഹൻലാൽ ചിത്രങ്ങൾ പ്രേക്ഷകർക്ക് ഹൃദയത്തോട് ചേർന്ന് നിൽക്കുന്നവയാണ്. വന്ദനവും, കിലുക്കവും, താളവട്ടവും ഇഷ്ടപെടാത്ത മലയാളികൾ ഉണ്ടാകില്ല എന്നത് സത്യമാണ്. അവസാനമിറങ്ങിയ ഒപ്പത്തിന് ശേഷം പ്രിയദർശനും മോഹൻലാലും ഒരു ചിത്രത്തിന് വേണ്ടി ഒന്നിക്കുന്നു എന്ന വാർത്തകൾ വന്നിരുന്നു. ചിത്രത്തിലെ മോഹൻലാലിൻറെ വേഷത്തെ പറ്റി പ്രിയദർശൻ ടൈംസ് ഓഫ് ഇന്ത്യക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞതിങ്ങനെ

“ഒരു വലിയ ചിത്രം ചെയ്യണം എന്ന ചിന്ത, ഞങ്ങൾക്കിടയിൽ ഒരുപാട് നാളുകളായി ഉണ്ടായിരുന്നു. അതിന്റെ ഫലമായി കുഞ്ഞാലി മരക്കാരുടെ ജീവിതകഥയായ ഒരു ചിത്രം ചെയ്യാൻ പ്ലാൻ ചെയ്യാൻ പ്ലാൻ ഉണ്ട്. ഇതിനു വേണ്ടിയുള്ള റിസർച്ച് മുന്നോട്ട് പോകുകയാണ്, പത്തു മാസത്തോളം എടുക്കും അത് പൂര്ണമാകാൻ. ഇത് വരെ ഞങ്ങൾക്ക് ശേഖരിക്കാൻ കഴിഞ്ഞത് സാധാരണ ജനങ്ങൾക്ക് പോലും അറിയാവുന്ന വിവരങ്ങളാണ്. അത് പോരാ, ഇനിയും ഒരുപാട് കാര്യങ്ങൾ അദ്ദേഹത്തെ കുറച്ചു അറിയേണ്ടിയിരിക്കുന്നു ”

കുഞ്ഞാലി മരക്കാർമാർ പതിനാറാം നൂറ്റാണ്ടിലെ സാമൂതിരിമാരുടെ പടത്തലവന്മാരായിരുന്നു. പോർച്ചുഗീസ് അധിനിവേശത്തെ ചെറുക്കാൻ ശ്രമിച്ച, നാല് കുഞ്ഞാലി മരക്കാർമാർ ആയിരുന്നു ആ കാലഘട്ടത്തിൽ ഉണ്ടായിരുന്നത്. അവരിൽ ആരുടെ റോൾ ആണ് മോഹൻലാൽ അവതരിപികുകയെന്നു തീരുമാനിച്ചിട്ടില്ല
നേരത്തെ പോലീസ് ട്രെയ്നറുടെ വേഷത്തിലാണ് പ്രിയദർശൻ ചിത്രത്തിൽ മോഹൻലാൽ എത്തുക എന്ന വാർത്തകൾ ഉണ്ടായിരുന്നെങ്കിലും അത് തെറ്റാണു എന്ന് സംവിധായകൻ പറയുന്നു. ” ഞാൻ വായിച്ച സ്ക്രിപ്റ്റുകളിൽ ഒന്നായിരുന്നു അത്, പക്ഷെ എനിക്കത് അത്രകണ്ട് ഇഷ്ടമായില്ല “. പ്രിയദർശൻ പറയുന്നു

Comments are closed.