പ്രിത്വിരാജിന് വേണ്ടി മലയാളം പഠിക്കാൻ ആന്ധ്രയിൽ നിന്നൊരു ആരാധകൻആദ്യ സംവിധാന സംരംഭം ആയ ലൂസിഫറിന്റെയും ആദ്യമായി പ്രൊഡ്യൂസർ ആകുന്ന നയൻന്റെയും നിറവിലാണ് പൃഥ്വിരാജ് സുകുമാരൻ. ഒരുപക്ഷെ അടുത്തടുത്ത സമയങ്ങളിൽ രണ്ടു പുതിയ കാൽവയ്പ്പുകൾ നടത്തുന്ന പ്രിത്വി രണ്ടു ചിത്രങ്ങളെക്കുറിച്ചും കോണ്ഫിഡന്റാണ്‌. നയൻ രണ്ടു ദിവസങ്ങൾക്ക് മുൻപ് തീയേറ്ററുകളിൽ എത്തുകയും മികച്ച അഭിപ്രായം നേടുകയൂം ചെയ്തിരുന്നു .


പൃഥ്വിരാജ് മലയാളത്തിൽ മാത്രമല്ല മറ്റു ഭാഷകളിലും പ്രശസ്തനാണു. ഹിന്ദിയിലും തമിഴിലുമെല്ലാം വളരെ നാൾ മുൻപ് തന്നെ പ്രിത്വി അരങ്ങേറിയിരുന്നു. ഹിന്ദിയിൽ അവസാനം അഭിനയിച്ചത് നാം ശബാനയിലാണ്. മലയാള സിനിമയുടെ വ്യക്താവാകാൻ ആണ് തന്റെ ആഗ്രഹം എന്ന പ്രിത്വി വർഷങ്ങൾക്ക് മുൻപ് പറഞ്ഞ നിലപാടിലേക്ക് തന്നെയാണ് അദ്ദേഹത്തിന്റെ യാത്ര. മലയാള സിനിമയിലെ ഏറ്റവും മികച്ച നായക നടന്മാരുടെ ലിസ്റ്റിൽ പ്രിത്വി ഉറപ്പായും ഉണ്ടാകും

ഇപ്പോഴിതാ പ്രിത്വിയുടെ ജനപ്രീതി മലയാള സിനിമയും കടന്നു എത്രമാത്രം മുന്നോട്ട് പോയിരിക്കുന്നു എന്ന് തെളിയിക്കുന്ന ഒരു കാര്യത്തിന് ട്വിറ്റെർ വേദിയായിരിക്കുകയാണ്. പ്രിത്വിരാജിന് വേണ്ടി ആന്ധ്രായിൽ നിന്നൊരു ആരാധകൻ മലയാള ഭാഷ പഠിചു നല്ലൊരു മലയാളം പ്രേക്ഷകന് ആകാൻ തീരുമാനിച്ചിരിക്കുകയാണ്. സഞ്ജയ് എന്നാണ് അദ്ദേഹത്തിന്റെ പേര്. ട്വിറ്ററിൽ പ്രിത്വിരാജിനെ ടാഗ് ചെയ്താണ് സഞ്ജയ് ഈ കാര്യം പറഞ്ഞിരിക്കുന്നത്. ഒപ്പം മലയാളം വാക്കുകൾ എഴുതിപ്പഠിക്കുന്നതിന്റെ വിഡിയോയുമുണ്ട്. സഞ്ജയ്യയുടെ ട്വീറ്റിന് പൃഥ്വിരാജ് റീ ട്വീറ്റ് നൽകിയിട്ടുമുണ്ട്
.

Comments are closed.