പ്രണവ് സിനിമയിൽ പെട്ട് പോകുകയായിരുന്നു – മോഹൻലാൽവേറിട്ട ഒരു വ്യക്തിത്വം ഉള്ളൊരാളാണ് പ്രണവ് മോഹൻലാൽ. ആദിയിലൂടെ സിനിമ ലോകത് എത്തിയ പ്രണവിന്റെ ആദ്യ ചിത്രം തന്നെ വമ്പൻ വിജയമായിരുന്നു.ഇപ്പോൾ രണ്ടാമത്തെ ചിത്രത്തിന്റെ തിരക്കുകളിലാണ് പ്രണവ്. അരുൺ ഗോപി സംവിധാനം ചെയുന്ന ഇരുപത്തി ഒന്നാം നൂറ്റാണ്ടിന്റെ ഡബ്ബിങ് ജോലികളിൽ ആണ് പ്രണവിപ്പോ. താര പുത്രനാണെങ്കിലും അത്തരത്തിലുള്ള ഒരു ജാഡകളുമില്ലാതെ തീർത്തും സാധാരണക്കാരനെ പോലുള്ള ജീവിതമാണ് പ്രണവ് ജീവിക്കുന്നത്

എന്നാൽ അടുത്തിടെ പ്രണവ് താല്പര്യമൊന്നും ഇല്ലാതെ സിനിമയിൽ വന്നു പെട്ടുപോയതാണ് എന്ന് അച്ഛൻ മോഹൻലാൽ ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. പെട്ടുപോയി എന്നാണ് പ്രണവ് തന്നോട് ഇതിനെ പറ്റി പറഞ്ഞത് എന്നും മോഹൻലാൽ പറഞ്ഞു.

പ്രണവിന് അഭിനയിക്കാന്‍ അത്ര താല്‍പ്പര്യമില്ലായിരുന്നു. പെട്ടുപോയി എന്നാണ് ആദ്യം പറഞ്ഞിരുന്നത്. സാവധാനം സിനിമയിലേക്ക് വരികയാണ്, ഇനി ഇഷ്ടപ്പെട്ടു തുടങ്ങണം. ഞാനും സിനിമയില്‍ പെടുകയായിരുന്നു. ആദ്യമെല്ലാം അഭിനയിക്കാന്‍ എനിക്കും ഇഷ്ടമില്ലായിരുന്നു, പിന്നെ ആ ഒഴുക്കില്‍ പെട്ടുപോയി,’ മോഹന്‍ലാല്‍ വനിതാ മാസികയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.


മോഹൻലാലും പ്രണവും ഒരു ചിത്രത്തിൽ ഒന്നിചു അഭിനയിക്കുന്നുണ്ട്. പ്രിയദർശൻ സംവിധാനം ചെയുന്ന കുഞ്ഞാലി മരക്കാരിൽ ആണ് മോഹൻലാലിൻറെ ചെറുപ്പകാലം പ്രണവ് അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ ഷൂട്ട് റാമോജിറാവ് ഫിലിം സിറ്റിയിൽ നടന്നു വരുകയാണ്.

Comments are closed.