പൊറോട്ടയടിക്കുന്ന നിമിഷ – വൈറലായി വീഡിയോശ്രീജയായി നമ്മളെ വിസ്മയിപ്പിച്ച നിമിഷ സജയനെ എല്ലാവര്ക്കും ഓർമയില്ലേ. തൊണ്ടി മുതലും ദൃക്‌സാക്ഷിയും എന്ന ചിത്രത്തിലൂടെ ഏറെ ആരാധകരെ നേടിയ നിമിഷയുടെ ഒരു വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാകുകയാണ്. എന്താ സംഭവം എന്നല്ലേ.. ?

നിമിഷ പൊറോട്ടയടിക്കുന്ന വീഡിയോ ആണ് സമൂഹ മാധ്യമങ്ങളിൽ തരംഗമാകുന്നത്. ഹോട്ടൽ എന്ന് തോന്നിക്കുന്ന കെട്ടിടത്തിന്റെ അടുക്കള ഭാഗത്തു നിന്നുമാണ് നിമിഷ പൊറോട്ടയടിക്കുന്നത് ഒപ്പം പാചകക്കാരൻ എന്ന് തോന്നിക്കുന്ന ഒരാൾ നിർദ്ദേശങ്ങൾ നൽകുന്നുമുണ്ട്. മധുപാൽ ടോവിനോ തോമസ് ചിത്രം ഒരു കുപ്രസിദ്ധ പയ്യനാണ് നിമിഷയുടെ അടുത്ത റീലീസ്

Comments are closed.