പേർളിയുടെയും ശ്രീനിഷിന്റെയും വിവാഹ വാർത്ത അറിഞ്ഞു ബോധം കെട്ടു വീഴാൻ ശ്രീനിഷ് എന്റെ കാമുകൻ ഒന്നുമല്ല -അർച്ചനപേർളി മാണിയുടെയും ശ്രീനിഷിന്റെയും വിവാഹ നിശ്ചയം അടുത്തിടെ നടക്കുകയുണ്ടായി. ബിഗ് ബോസ് വേദിയിലെ മത്സരാർഥികളായിരുന്നു . ബിഗ് ബോസ് ഹൗസിനു ഉള്ളിൽ വച്ച് നാമ്പിട്ട പ്രണയമായിരുന്നു ഇപ്പോൾ വിവാഹത്തിലേക്ക് എത്തി നില്കുന്നത് .ആദ്യമെല്ലാം ഐഒരുവരുടെ പ്രണയം ഫേക്ക് ആണെന്ന് സഹ മത്സരാധികൾ ആരോപിച്ചിരുന്നു എങ്കിലും ഏകദേശം നൂറു ദിവസം ബിഗ് ബോസ് ഹൗസിൽ ചിലവഴിച്ച ശേഷവും ഇരുവരും ബന്ധം തുടരുകയായിരുന്നു.എന്നാൽ പേളി ശ്രീനിഷ് വിവാഹവാര്‍ത്തയ്ക്ക് പിന്നാലേ അര്‍ച്ചന സുശീലന്‍ തലകറങ്ങി ബോധം കെട്ടുവീണെന്ന് സമൂഹമാധ്യമങ്ങളില്‍ വാര്‍ത്ത പ്രചരിച്ചിരുന്നു. അർച്ചന ബിഗ് ബോസ്സിലെ മറ്റൊരു മത്സരാർത്ഥി ആയിരുന്നു


ഇതിനു പ്രതികരണവുമായി ഇപ്പോൾ അര്ച്ചന ഫൈസ്ബൂക് ലയവിൽ വന്നിട്ടുണ്ട്. അതെല്ലാം നുണയാണെന്ന് പറയുന്ന താരത്തിന്റെ വാക്കുകൾ ഇങ്ങനെ “വിവാഹനിശ്ചയം നടക്കുമ്ബോള്‍ ഒരു സ്‌റ്റേജ് ഷോയുമായി ബന്ധപ്പെട്ട് കുവൈറ്റിലായിരുന്നു ഞാന്‍. നൃത്തം ചെയ്യുന്നതിനിടയില്‍ പോലും ഞാന്‍ തളര്‍ന്നു വീണിട്ടില്ല.ഇത്തരം കാര്യങ്ങള്‍ക്ക് ഞാന്‍ പൊതുവെ മറുപടി പറയാറില്ല. പക്ഷേ എന്നോട് പലരും പറഞ്ഞു അര്‍ച്ചന മറുപടി പറയണമെന്ന്. ശ്രീനിഷ് എന്റെ കാമുകന്‍ ഒന്നും അല്ലല്ലോ ഞാന്‍ ബോധം കെടാന്‍..പേളിയും ശ്രീനിഷും വിവാഹം കഴിക്കുന്നതില്‍ എനിക്ക് സന്തോഷമേയുള്ളൂ. അവരെ പിന്തുണയ്ക്കാനും ആരാധകരുള്ളത് നല്ലതാണ്.

പേര്ളിയുടെയും ശ്രീനിഷിന്റെയും ആരാധകർ ആണെന്ന് പറഞ്ഞു ഇത്തരം വാർത്തകൾ പടച്ചു വിടുമ്പോൾ തകരുന്നത് അവരുടെ പ്രതിച്ഛായയാണ്.പേളിയുടെയും ശ്രീനിഷിന്റെയും വിവാഹത്തിന് കുടുംബാംഗങ്ങളുടെ പിന്തുണയുണ്ട്. എല്ലാവരും അവര്‍ക്ക് വേണ്ടി പ്രാര്‍ഥിക്കണം. ഇതു പോലുള്ള കാര്യങ്ങള്‍ക്ക് ഒന്നും സമയം കളയാതെ നല്ല കാര്യങ്ങള്‍ക്ക് സമയം ചെലവഴിക്കു

Comments are closed.