പേരൻപോ വിധേയനോ ചെയ്യാനല്ല മമ്മൂട്ടി ഞങ്ങൾക്ക് ഡേറ്റ് തരുന്നത് – ഉദയ്കൃഷ്ണഈ വെള്ളിയാഴ്ച മധുരരാജാ തീയേറ്ററുകളിൽ എത്തുകയാണ് .മാസ്സ് മസാല എന്ന ജേണറിൽ അധികം ചിത്രങ്ങളൊന്നും പുറത്തിറങ്ങാതെ കാലത്തു , തിയേറ്ററുകളിലേക്ക് കൂട്ടമായി ആരാധകരെ എത്തിക്കാനും ഒരു ഉത്സവ പ്രതീതി സൃഷ്ടിക്കാനും തന്നെയാണ് അണിയറ പ്രവർത്തകരുടെ ശ്രമം. എന്ത് കൊണ്ട് മമ്മൂട്ടിയെ പോലെ ഒരു ഗംഭീര നടനെ വച്ച് മാസ്സ് മസാല സിനിമകൾ ചെയുന്നത് എന്നതിന് തിരക്കഥാകൃത്ത് ഉദയകൃഷ്ണക്ക് വ്യക്തമായ മറുപടിയുണ്ട്.കോടികൾ നേടി കളക്ഷൻ റെക്കോർഡുകൾ തകർത്ത പുലിമുരുകന്റെ രചയിതാവ് കൂടെയായ ഉദയകൃഷ്ണയുടെ വാക്കുകൾ ഇങ്ങനെ

തൊഴിലാളിക്കും മുതലാളിക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന സിനിമകളാണ് ഞങ്ങളുടെ ലക്ഷ്യം. അത്തരം സിനിമകൾക്കുമാത്രമേ പണം തിരിച്ചുപിടിക്കാൻ കഴിയൂ. കോടികൾ മുടക്കി സിനിമ എടുക്കുന്ന നിർമാതാക്കൾ, വിതരണക്കാർ, തിയറ്റർ ഉടമകൾ, ജീവനക്കാർ ഇവരുടെയൊക്കെ സംതൃപ്തിയാണ് ഞങ്ങളുടെ സന്തോഷം. അതുകഴിഞ്ഞേ വിമർശകരെ പരിഗണിക്കാറുള്ളു. മാത്രമല്ല, ‘പേരൻപോ’ ‘വിധേയ’നോ ചെയ്യാനല്ല മമ്മൂട്ടി ഞങ്ങൾക്ക് ഡേറ്റ് തരുന്നത്. അതിന് അദ്ദേഹത്തിന് വേറെ ആളുകളുണ്ട്

പോക്കിരി രാജയുടെ രണ്ടാം ഭാഗം ചെയ്യാനായി കുറച്ച് കഥകൾ ആലോചിച്ചു. പക്ഷേ, അതൊന്നും ശരിയായില്ല. അങ്ങനെയിരിക്കെ തികച്ചും വ്യത്യസ്തമായ ഒരു കഥ വന്നുവീണു. ആ കഥയിലേക്ക് പോക്കിരി രാജയെ ഇറക്കുകയായിരുന്നു. കാരണം ഈ കഥാപാത്രത്തിന് എന്തും ചെയ്യാനുള്ള ലൈസൻസുണ്ട്. ഒരു ഉത്സവകാലത്ത് ജനത്തെ ഇളക്കിമറിക്കാനുള്ള കാര്യങ്ങളൊക്കെ എളുപ്പം ഇതിൽ എഴുതിച്ചേർക്കാമെന്നു തോന്നി. വലിയ ബജറ്റായിരുന്നു ഏക പ്രശ്നം. നെൽസൺ ഐപ്പ് എന്ന നല്ലൊരു നിർമാതാവിനെ കിട്ടിയതോടെ ആ പ്രശ്നം പരിഹരിക്കപ്പെട്ടു

Comments are closed.