പേരന്‍പ് മമ്മൂട്ടിയുടെ ഏറ്റവും മികച്ച വേഷങ്ങളിൽ ഒന്നെന്നു റിപോർട്ടുകൾ!!!റാം മമ്മൂട്ടിയെ നായകനാക്കി ഒരുക്കുന്ന പേരന്പ് എന്ന ചിത്രത്തിന്റെ അവസാന വട്ട പോസ്റ്റ്‌ പ്രൊഡക്ഷൻ വർക്കുകൾ നടന്നു വരുകയാണ്. തരമണി എന്ന തന്റെ മുൻ ചിത്രത്തിൻറെ റീലീസ് വൈകിയത് കൊണ്ടാണ് പേരന്പിന്റെ അവസാനവട്ട പണികൾ നീണ്ടു പോയതെന്ന് റാം അടുത്തിടെ ഒരു ഇന്റർവ്യൂവിൽ പറഞ്ഞത്. ചിത്രത്തിന്റെ ഷൂട്ടിംഗ് നേരത്തെ പൂർത്തിയായതാണ്.

ചിത്രത്തിന്റെ പശ്ചാത്തല സംഗീതത്തിന്റെ വർക്കുകൾ നടന്നു കൊണ്ടിരിക്കുകയാണ്. യുവാൻ ശങ്കർ രാജയാണ് ബാക്ക്ഗ്രൗണ്ട് സ്കോർ ചെയ്യുന്നത്. ഇരുപത് ദിവസത്തിനുള്ളിൽ ബാക്കി പണികൾ തീർത്തു സെന്സറിനു അയക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് അണിയറ പ്രവർത്തകർ. നവംബറിലോ ഡിസംബറിലോ റീലീസ് ഉണ്ടാകുമെന്നും അറിയുന്നു.

അഞ്ജലി ആണ് ചിത്രത്തിലെ നായിക, ട്രാൻസ്‌ജെൻഡർ അഞ്ജലി ആമിറും മുഖ്യ വേഷത്തിൽ ചിത്രത്തിൽ എത്തുന്നുണ്ട്. സമുദ്രക്കനി, വടിവുകാരാസി, സാധന, സുരാജ് വെഞ്ഞാറമൂട് എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. റിപോർട്ടുകൾ പ്രകാരം മമ്മൂട്ടിയുടെ കരിയറിലെ തന്നെ ഏറ്റവും മികച്ച കഥാപാത്രങ്ങളിലൊന്നാകും പേരന്പിലേത് എന്നറിയുന്നു തേനി ഈശ്വർ ക്യാമറയും ശ്രീകർ പ്രസാദ് എഡിറ്റിംഗും നിർവഹിക്കുന്നു.

Comments are closed.