പൃഥ്വിരാജ് അഞ്ജലി മേനോൻ ചിത്രം നവംബർ 1 മുതൽ ഊട്ടിയിൽപ്രിത്വിരാജും അഞ്ജലി മേനോനും മഞ്ചാടികുരുവിനു ശേഷം ഒന്നിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് നവംബർ ഒന്ന് മുതൽ ഊട്ടിയിൽ തുടങ്ങും. പാർവതിയും നസ്രിയയുമാണ് നായികമാർ. ഫഹദുമായുള്ള വിവാഹത്തിന് ശേഷം നസ്രിയ സിനിമയിൽ നിന്ന് വലിയൊരു ഇടവേള എടുത്തിരിക്കുകയായിരുന്നു. നസ്രിയയുടെ തിരിച്ചു വരവിനു വേദിയൊരുങ്ങുന്ന സിനിമ കുടെയാകും ഇത്

ആദ്യ ദിനത്തിലെ ഷൂട്ടിൽ തന്നെ നസ്രിയ അഭിനയിക്കുമെന്ന് അറിയുന്നു. ചിത്രത്തിൽ പ്രിത്വിരാജിന്റെ അനിയത്തിയുടെ വേഷത്തിലാണ് നസ്രിയ അഭിനയിക്കുന്നത് എന്നറിയുന്നു. അഞ്ജലി മേനോനുമായിയുള്ള സൗഹൃദമാണ് നസ്രിയയുടെ തിരിച്ചു വരവിനു വേദിയൊരുക്കിയത്. തിരുമണം എങ്ങും നിക്കാഹ് എന്ന ചിത്രത്തിലാണ് നസ്രിയ അവസാനമായി അഭിനയിച്ചത്.

ഇപ്പോൾ റോഷിനി ദിനകറിന്റ ചിത്രത്തിന്റെ രണ്ടാം ഷെഡ്യൂളിലാണ് പൃഥ്വിരാജ് ഉള്ളത്. നവംബർ അഞ്ചിന് ആണ് അദ്ദേഹം ടീമിനൊപ്പം ജോയിൻ ചെയുന്നത്.രജപുത്ര ഫിലിംസിന്റെ ബാനറിൽ രഞ്ജിത് ആണ് ചിത്രം നിർമ്മിക്കുന്നത്. പറവയുടെ ക്യാമറ കൈകാര്യം ചെയ്യുന്ന ലിറ്റിൽ സ്വയമ്പ് ആണ് ഛായാഗ്രഹണം.

Comments are closed.