പുഴയേത്, പാലമേത് എന്നറിയാതെ ആംബുലൻസ് ഡ്രൈവർ കുഴങ്ങിയപ്പോൾ മുന്നാലെ ഓടി വഴി കാട്ടിയ ബാലൻമനുഷ്യത്വം.. അതിന്റെ വില എത്രയാണെന്ന് മനസിലാക്കി തരുന്ന ചില സന്ദർഭങ്ങളിൽ ഉണ്ടാകാറുണ്ട്. സ്വർണത്തിനും പണത്തിനും വീടിനും സ്വത്തിനും ഒന്നും വിലയില്ലാതായി പോകുന്ന നിമിഷം. ഒരു കൈപിടി ജീവിതങ്ങളെ രക്ഷിക്കുന്ന നിമിഷങ്ങൾ. മനുഷ്യൻ എന്ന വാക്കിന്റെ അർത്ഥ തലങ്ങളിൽ മനുഷ്യത്വം എന്ന പദം കൊണ്ട് വരുന്ന കാര്യങ്ങളേറെയാണ്. ഇന്ത്യയിലെ പല പ്രദേശങ്ങളും മഴയിൽ കുതിർന്നു നിൽകുമ്പോൾ, കഴുത്തൊപ്പം വെള്ളത്തിൽ മനുഷ്യർ ജീവിതം കരക്കടുപ്പിക്കാൻ മുന്നോട്ട് പോകുമ്പോൾ കൈത്താങ്ങുകളാകുന്നവർ ഒരുപാട് പേരുണ്ട്. പറയാതെ അറിയപ്പെടാതെ പോകുന്ന ഹീറോകൾ

ആപത്തു വരുമ്പോൾ തന്നെയാണ് ഹീറോകളെയും സാധാരണക്കാരെയും തിരിച്ചറിയാൻ കഴിയുന്നത്. ജീവൻ പണയം വച്ചു പ്രളയക്കെടുതികളിൽ പെട്ടവരെ രക്ഷിക്കാനിറങ്ങുന്നവരും ഉണ്ട് സേഫ് സോണിൽ അവനവന്റെ വീടുകളിൽ കാലിന്മേൽ കാലുവെച്ചിരിക്കുന്നവരുമുണ്ട് ഈ ലോകത്തിൽ. കേരത്തിലെ ചില പ്രദേശങ്ങളിലേത് പോലെ കർണാടകയിലും ചിലയിടങ്ങളിൽ വലിയ തോതിലുള്ള മഴ പെയ്യുകയാണ്. കർണാടകയിൽ നിറഞ്ഞൊഴികിയ കൃഷ്ണ നദിക്ക് സമീപം യാഡ്‌ഗിരി റോഡിൽ നിന്നുള്ള ഒരു ദൃശ്യം മനുഷ്വത്വത്തിന്റെ വലിപ്പം കാട്ടിതരുന്നുണ്ട്. സോഷ്യൽ മീഡിയയിൽ വൈറലായ വീഡിയോയിലെ കാഴ്ച ഇങ്ങനെ

തടാകത്തിനു കുറുകെ നിർമിച്ച പാലത്തിൽ കൃഷ്ണ നദി കര കവിഞ്ഞു ഒഴുകിയതോടെ ആണ്, ആ പാലം പൂർണമായും വെള്ളത്തിനു അടിയിലായത്. അക്കരെ കരയിൽ നിന്നും ഇക്കരെ അത്യാവശത്തിനു വേണ്ടി വണ്ടി ഓടിചെത്താൻ ഒരു ആംബുലൻസ് ഡ്രൈവർ പാലമേത് പുഴയേത് എന്നറിയാതെ കുഴങ്ങി നിന്നപ്പോൾ അരക്ക് മുകളിൽ വെള്ളത്തിലുടെ ഓടി ആ ആംബുലൻസ് ഡ്രൈവറിനു വഴി കാണിച്ചു കൊടുത്ത ഒരു ബാലനാണ് വീഡിയോയിലുള്ളത്. സ്വന്തം ജീവിതം പണയം വച്ചു വഴികാട്ടിയ അവനു കൈയടികൾ നൽകുകയാണ് ലോകമിപ്പോൾ.കുത്തിയൊലിച്ചു എത്തുന്ന വെള്ളത്തിലൂടെ മുന്നോട്ട് പോകാൻ ആ കാലുകൾക്ക് ആരു ശക്തി നൽകിയെന്ന് അറിയില്ല, പലകുറി വീണു എഴുനേറ്റു അവൻ മുന്നോട്ട് ആ വണ്ടിക്ക് വഴികാട്ടിയായി കുതിച്ചു. മനുഷ്യരിൽ രണ്ടു തരക്കാറുണ്ട് ഹീറോകളും ആ ഹീറോയിസം കണ്ട് കൈയടിക്കുന്നവരും.. അവൻ ഹീറോ തന്നെയാണ്.. നമ്മളോ

Comments are closed.