മലയാള സിനിമയിൽ പുകവലി ശീലവും മദ്യപാനവും ഇല്ലാത്ത നടൻ കുഞ്ചാക്കോ ബോബനെന്നു സലീംകുമാർ. ചങ്ങനാശ്ശേരി എസ് ബി കോളേജില്‍ അതിഥിയായെത്തി വേദിയില്‍ പ്രസംഗിക്കവെയാണ് അവിടുത്തെ പൂർവ വിദ്യാർഥിയായ കുഞ്ചാക്കോ ബോബനെ കുറിച്ചു സലിം കുമാർ പറഞ്ഞത്. ഒരിക്കല്‍ ചിലര്‍ വന്ന് മയക്കുമരുന്നിനെതിരായ ഒരു പരിപാടിക്ക് സത്യപ്രതിജ്ഞ ചെയ്യാന്‍ വിളിച്ചപ്പോൾ വരില്ലെന്നും പുക വലിക്കുന്ന ഒരാളാണ് താനെന്നും പറഞ്ഞ ശേഷം ആണ് ചാക്കോച്ചനെ കുറിച്ചു സലിം കുമാർ പറഞ്ഞത്
സലിം കുമാറിന്റെ വാക്കുകൾ “മയക്കു മരുന്നിനെതിരായ സത്യപ്രതിജ്ഞ ചെയ്യാൻ ഒരു പാർട്ടി വന്ന് എന്നെ വിളിച്ചപ്പോൾ ഞാൻ വരില്ലെന്നാണ് പറഞ്ഞത്. കാരണം, സിഗരറ്റ് വലിക്കുന്ന ആളാണ് ഞാൻ. സിഗരറ്റ് മയക്കു മരുന്നല്ലെങ്കിൽ പോലും അതൊരു മയക്കുമരുന്നിന്റെ ഗണത്തിൽ തന്നെ പെടുത്താവുന്നതാണ്. അവര്‍ക്ക് മുന്നിൽ രണ്ട് മൂന്ന് പേരുകളാണ് ഞാൻ സജസ്റ്റ് ചെയ്തത്. മമ്മൂട്ടിയെയോ, ജഗദീഷിനെയോ, കുഞ്ചാക്കോ ബോബനെയോ വിളിക്കൂ എന്നായിരുന്നു എന്റെ മറുപടി. ”
അസുഖബാധിതനെന്നുള്ള പ്രചാരണങ്ങളെ കുറിച്ചും സലിം കുമാർ പറയുകയുണ്ടായി “എനിക്കൊരു അസുഖം പിടിച്ചപ്പോള്‍ വാട്ട്സാപ്പിലൂടെയും ഫെയ്സ്ബുക്കിലൂടെയും ആളുകള്‍ എന്റെ പതിനാറടിയന്തിരം നടത്തി. അങ്ങനെ സ്വന്തം മരണം കണ്ടു കണ്ണു തള്ളിപ്പോയ ഒരാളാണ് ഞാന്‍. അല്‍ സലിം കുമാര്‍! എന്തിനു വേണ്ടിയാണ് ഇങ്ങനെ ചെയ്യുന്നതെന്ന് എനിക്കറിയില്ല. വല്ലവരെയും കൊല്ലുമ്പോള്‍ ഭയങ്കരമായ ഒരു സുഖം നാം അനുഭവിക്കുന്നു. അന്യന്റെ ദുഃഖത്തില്‍ ഒരു സുഖം. ആളുകള്‍ ഞാന്‍ മരിച്ചെന്നു പറഞ്ഞത്, ഞാന്‍ നല്ല ബോധത്തോടെ ഇന്റന്‍സീവ് കെയര്‍ യൂണിറ്റില്‍ കിടക്കുമ്പോഴാണ്. എന്തു ചെറിയ ചുമ വന്നാലും എന്നെ ഐസിയുവില്‍ കയറ്റും. നല്ല ട്രീന്റ്മെന്റ് കിട്ടും. അതല്ലാതെ വേറെ പ്രശ്നമൊന്നുമില്ല. തൊട്ടടുത്തു കിടക്കുന്ന എനിക്ക് പരിചയമില്ലാത്ത ഒരുപാടു ആളുകള്‍ പടക്കം പൊട്ടുന്ന പോലെ മരിച്ചു പോകുന്നു. ഞാന്‍ അവിടെ എണീറ്റു കിടക്കുകയാണ്. കയ്യെത്തും ദൂരത്ത് മരണം നില്‍ക്കുകയാണ്. ഒരിക്കല്‍ ഞാനും ഇങ്ങനെ പോകേണ്ട ആളാണ് എന്ന് എനിക്കറിയാം” സലിം കുമാർ പറഞ്ഞതിങ്ങനെ
Comments are closed.