പുതിയ ലുക്കിൽ ലാലേട്ടൻ ഡിസംബർ 5 മുതൽ ഒടിയൻ സെറ്റിൽ ജോയിൻ ചെയ്യും – ശ്രീകുമാർ മേനോൻഒടിയൻ എന്ന ബ്രഹ്മാണ്ഡ ചിത്രത്തിന്റെ ഓഗസ്റ്റ് മാസം മുതൽ തുടങ്ങിയിരുന്നു . ഓഗസ്റ്റ് 26 നു ബനാറസിലെ രംഗങ്ങൾ ഷൂട്ട് ചെയ്ത തുടങ്ങിയ ചിത്രം സെപ്തംബര് മാസമാണ് പാലക്കാട് ഷൂട്ടിംഗ് തുടങ്ങിയത്. ബനാറസിലെ ഒരാഴ്ച നീണ്ട ഷൂട്ടിന് ശേഷം കേരളത്തിലേക്ക് ഷിഫ്റ്റ് ചെയ്ത ഒടിയന്റെ ഇരുപത്തി എട്ടു ദിവസം നീണ്ട ക്ലൈമാക്സ് സീനുകളുടെ ഷൂട്ടിങ്ങിനു ശേഷം ഒരു ബ്രേക്ക് എടുത്തിരുന്നു ടീം. ഷോലേയ്ക്ക് ശേഷം ഇത്രയും നീണ്ട ക്ലൈമാക്സ് സീൻ ഷൂട്ട് ഉള്ള ഒരു സിനിമ ചരിത്രത്തിൽ ആദ്യമെന്നാണ് അണിയറക്കാർ അവകാശപ്പെടുന്നത്

ബ്രേക്കിന് ശേഷം ഒടിയന്റെ ഷൂട്ട് ഇന്നലെ പുനരാംഭിച്ചിരുന്നു, എന്നാൽ മോഹൻലാൽ ഈ ഷൂട്ടിൽ ഉടൻ ജോയിൻ ചെയുക ഇല്ല. സംവിധായകൻ ശ്രീകുമാർ മേനോൻ തന്നെയാണ് ഈ വിവരം തന്റെ ട്വിറ്റെർ ഹാന്ഡിലിലൂടെ പ്രേക്ഷകരെ അറിയിച്ചത്, അദ്ദേഹത്തിന്റെ ട്വീറ്റ് ഇങ്ങനെ ” ഒടിയന്റെ മൂന്നാം ഷെഡ്യൂൾ ഇന്നലെ ആരംഭിച്ചു. പുലർച്ചെ വരെ നീണ്ട ഷൂട്ടിംഗ് ഉണ്ടായിരുന്നു, മോഹൻലാൽ അദ്ദേഹത്തിന്റെ ക്യൂട്ട് ലുക്കുമായി ഡിസംബർ 5 നു ജോയിൻ ചെയ്യും “. തടി കുറക്കുന്നതിന് വേണ്ടിയുള്ള തീവ്ര പരിശീലനത്തിലാണ് ഇപ്പോൾ മോഹൻലാൽ ഉള്ളത്

യോഗ മാസ്റ്റര്മാരും ഫ്രാൻ‌സിൽ നിന്നുള്ള ഡെര്മറ്റോളജിസ്റ്റുകളും അടങ്ങിയ വലിയൊരു സംഘം ശരീര ഭാരം കുറക്കാൻ വേണ്ടി മോഹൻലാലിനെ സഹായിക്കുന്നുണ്ട്. ചിത്രത്തിൽ മൊത്തം മൂന്ന് ഗെറ്റപ്പിൽ എത്തുന്ന മോഹൻലാലിൻറെ ഒടിയനിലെ മുപ്പതുകാരനായ ലൂക്കിനു വേണ്ടിയാണ് അദ്ദേഹം ശരീര ഭാരം കുറക്കുന്നത്.ചിത്രം അടുത്തവർഷം തീയേറ്ററുകളിൽ എത്തും. 20 കോടി രൂപ ബഡ്ജറ്റിൽ ആന്റണി പെരുമ്പാവൂർ ആണ് ചിത്രം നിർമ്മിക്കുന്നത്,വമ്പൻ ബഡ്ജറ്റിൽ ഒരുങ്ങുന്ന ചിത്രത്തിൽ മികച്ച സാങ്കേതിക പ്രവർത്തകർ അണിനിരക്കുന്നു. ചിത്രത്തിന്റെ ആക്ഷൻ രംഗങ്ങൾ കൈകാര്യം ചെയ്‌യുന്നത് പീറ്റർ ഹെയ്‌ൻ ആണ്. ഒരു ഫാന്റസി ത്രില്ലറായി ഒരുങ്ങുന്ന ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കുന്നത് കെ ഹരികൃഷ്ണന്‍ ആണ്…

Comments are closed.