പവർ പാക്ക്ഡ് ആദ്യ പകുതി- മധുരരാജാ മാസ്സ്ആരാധകരുടെ പ്രിയ താരം രാജ ഇന്ന് തീയേറ്ററുകളിൽ തിരിച്ചെത്തുകയാണ്. മധുര രാജ എന്ന മമ്മൂട്ടി വൈശാഖ് ഉദയകൃഷ്ണ കൊമ്പൊയിലെ ചിത്രത്തെ വലിയ ആഘോഷങ്ങളോടെ ആണ് ആരാധകർ വരവേറ്റത്. കേരളമെമ്പാടുമുള്ള തീയേറ്ററുകളിൽ ചിത്രത്തിന്റെ റീലീസ് ആഘോഷപൂർവം ആരാധകർ കൊണ്ടാടി. വൈശാഖ് എന്ന സംവിധായകന്റെ പുലിമുരുകന് ശേഷമുള്ള ചിത്രം എന്ന നിലയിൽ ശ്രദ്ധേയമാകുന്നുണ്ട് മധുരരാജാ

ഇന്ന് രാവിലെ 9 മണി മുതലാണ് കേരളത്തിലെ പ്രദർശനം ആരംഭിച്ചത്.ആദ്യ പകുതി അവസാനിക്കുമ്പോൾ ഗംഭീര അഭിപ്രായം ആണ് എങ്ങു നിന്നും ഉയരുന്നത്. പവർ പാക്ക്ഡ് ആയ ആദ്യ പകുതി എന്നാണ് ആദ്യ വിധിയെഴുത്തുകൾ. ആരാധകരെ ആവേശത്തിലാഴ്ത്തുന്ന മാസ്സ് സീനുകൾ ആദ്യ പകുതിയിൽ സംവിധായകൻ ഒരുക്കിയിട്ടുണ്ട്. പഞ്ച് ഡയലോഗുകളിലും മാസ്സ് എലെമെന്റുകളും സിനിമ പൂർണമായ സാറ്റിസ്ഫാക്ഷൻ തന്നെയാണ് നൽകുന്നത്

കോമെടി നമ്പറുകൾ മികച്ചു നില്കുന്നു എന്നത് ആദ്യ പകുതിയുടെ ഹൈ ലൈറ്റ് ആണ്. അതുപോലെ തന്നെ ഫാമിലി എലെമെന്റുകളും നല്ല രീതിയിൽ വർക്ക് ഔട്ട് ആയിട്ടുണ്ട്. സംവിധായകൻ എന്ന നിലയിലെ വൈശാഖിന്റെ വളർച്ച തന്നെയാണ് പല മാസ്സ് സീനുകളുടെയും ആണിക്കല്ല്. ജോണറിനോട് പൂർണമായും നീതി പുലർത്തുന്ന ഒരു ആദ്യ പകുതി തന്നെയാണ് മധുരരാജക്ക്. രണ്ടാം പകുതി സ്‌ക്രീനുകളിൽ ആവേശം നിറച്ചു തുടങ്ങിയിട്ടുണ്ട്

Comments are closed.