പരാജയങ്ങൾ വിജയത്തിലോട്ടുള്ള ചവിട്ടു പടിയാണെന്ന് തെളിയിച്ചു ഗോപി സുന്ദർ‘ഓ ഇവനെ കൊണ്ട് ഒന്നിനും കൊള്ളില്ല” എന്ന് പറഞ്ഞു അധ്യാപകൻ എഴുതി തള്ളിയ കുട്ടിയാണ് പിന്നീട് 1400 പേറ്റന്റ്‌കളുമായി ലോകത്തെ കൊണ്ട് കണ്ടുപിടിത്തങ്ങളുടെ രാജാവ് എന്ന് വിളിപ്പിച്ച തോമസ് ആൽവാ എഡിസൺ. അങ്ങനെ പരാജയങ്ങളിൽ നിന്ന് ജീവിത വിജയം നേടിയ എത്രപേർ നമ്മുടെ ഇടയിൽ തന്നെയുണ്ട്.മലയാളികളുടെ പ്രിയ സംഗീത സംവിധായകൻ ഗോപി സുന്ദർ തന്റെ ജീവിതത്തിലെ ഒരു സുപ്രധാന കാര്യം തന്റെ ഫേസ്ബുക് പേജിലൂടെ വ്യകത്മാക്കിയിരിക്കുകയാണ്, എങ്ങനെയാണു താനൊരു സംഗീത സംവിധായകനായത്, എന്തായിരുന്നു അതിനു പിന്നിലുള്ള പ്രചോദനം. തന്റെ ആരാധകർക്ക് വേണ്ടി തന്റെ ജീവിത വിജയത്തിന്റെ രഹസ്യം പങ്കു വയ്ക്കുകയാണ് ഗോപി സുന്ദർ. വേറെ ഒന്നുമല്ല അത് SSLC പരീക്ഷയിൽ പരാജിതനായപ്പോൾ ആ നിമിഷത്തെ ഓർത്തു തളർന്നു പോകാതെ തന്റെ വഴി ഇതല്ല, സംഗീതമാണ് എന്ന് തിരിച്ചറിഞ്ഞ ഗോപി സുന്ദർ പിന്നീട് സംഗീത മേഖലയിൽ ഉയരങ്ങൾ താണ്ടാനുള്ള തന്റെ തയ്യാറെടുപ്പുകൾ ആ നിമിഷം തുടങ്ങി, ആ ശ്രമം അവസാനിച്ചത് ഇന്ന് ഒട്ടേറെ ആളുകൾ അറിയപ്പെടുന്ന, ആരാധിക്കുന്ന സംഗീത സംവിധായകൻ ഗോപി സുന്ദർ എന്ന തലക്കെട്ടിലാണ്. തന്റെ വിജയത്തിനു മേലുള്ള പ്രയത്നവും, പരാജയങ്ങളിൽ തളരാതിരിക്കാനുള്ള ശക്തിയുമാണ് ഗോപി സുന്ദറിന്റെ ജീവിത വിജയം നമ്മൾ ഓരോത്തർക്കും നൽകുന്ന വലിയ പാഠം.

SSLC തോറ്റുപോയി എന്ന് പറയാൻ മടിക്കാതെ, അതിൽ ജാള്യത വിചാരിക്കാതെ ജീവിതത്തിൽ തോറ്റു പോയവർക്കു അല്ലെങ്കിൽ തോൽവിയുടെ വക്കിൽ നിൽക്കുനന്നവർക്കു ജീവിത വിജയം നേടാൻ പ്രചോദനം നൽകാനുള്ള മനസ്സു കാണിച്ചുകൊണ്ട് ആ തോൽവി പരസ്യപ്പെടുത്തിയ ഗോപി സുന്ദർ അല്ലേ ശരിക്കും മാസ്സ്…

Comments are closed.