പത്തു ലക്ഷം ഫോളോവെഴ്‌സുമായി ദുല്‍ഖറിന്‍റെ ട്വിറ്റെർ!!മലയാളത്തിലെ യുവതാരങ്ങളിൽ ശ്രദ്ധേയനായ ദുൽഖർ സൽമാന്റെ ട്വിറ്റെർ പേജിനു പത്തു ലക്ഷം ഫോളോവെർസ്. മലയാളത്തിലെ യുവതാരങ്ങളിൽ ഏറ്റവുമധികം ഫോളോവെർസ് ഉള്ളതും ദുല്ഖറിനാണ്. ഇന്നലെയാണ് പത്തു ലക്ഷം ഫോളോവെർസ് എന്ന മാജിക് ഫിഗറിലേക്ക് പ്രേക്ഷകരുടെ കുഞ്ഞിക്കയുടെ ട്വിറ്റെർ അക്കൗണ്ട് കടന്നത്. ദുല്ഖർ ഇപ്പോളുള്ളത് ഇര്ഫാൻ ഖാനൊപ്പം തന്റെ കന്നി ചിത്രമായ കർവാന്റെ സെറ്റിലാണ്. ബോളിവുഡിലെ പ്രശസ്ത നിർമ്മാതാവ് ഒരുക്കുന്ന കർവാന്റെ ഷൂട്ട്‌ കേരളത്തിലുമുണ്ടായിരുന്നു.

ദുല്ഖറിന് മുന്നിൽ 20 ലക്ഷം ഫോളോവെർസ് ഉള്ള മോഹൻലാൽ മാത്രമാണുള്ളത്. യുവതാരങ്ങളുടെ കാര്യത്തിൽ ട്വിറ്റെർ ഫോള്ളോവെഴ്സിൽ ദുൽഖർ മറ്റാരെക്കാളും മുന്നിലാണ്. പിന്നിലുള്ള നിവിൻ പോളിക്ക് അഞ്ചു ലക്ഷം ഫോളോവെർസ് ആണ് ഉള്ളത്, പ്രിത്വിരാജിന് ഒരു ലക്ഷവും. ഇനിയും അന്യഭാഷാ ചിത്രങ്ങൾ ഒരുപാട് വരാനുള്ള സ്ഥിതിക്ക് ദുല്ഖറിന്റെ ഫാൻ ഫോളോവിങ് കൂടുകയേ ഉള്ളു എന്നാണ് സംസാരം. തന്റെ കന്നി ഹിന്ദി ചിത്രത്തിനു ശേഷം അടുത്ത വർഷം രണ്ടു തമിഴ് പ്രൊജെക്ടുകളിലാണ് ദുൽഖർ കൈവച്ചിരിക്കുന്നത്. അതിനിടെ ഷൂട്ട്‌ കഴിഞ്ഞ തെലുങ്കു ചിത്രം മഹാനടി റീലീസാകും. മലയാളത്തിലെ ദുല്ഖറിന്റെ അടുത്ത ചിത്രം നാളെ റീലീസാകുന്ന പറവയാണ്. സൗബിൻ ഷാഹിർ ഒരുക്കുന്ന പറവയിൽ ദുൽഖർ 25 മിനിറ്റ് നീണ്ട ഗസ്റ്റ് റോളിൽ ആണ് എത്തുന്നത്

Comments are closed.