പക്ഷേ അതാണ് സത്യം മീ റ്റുവിനെ കുറിച്ച് നടി സുചിത്ര



1978-ല്‍ പുറത്തിറങ്ങിയ ‘ആരവം’ എന്ന ചിത്രത്തില്‍ ബാലതാരമായിട്ടാണ് നടി സുചിത്ര മുരളി വെള്ളിത്തിരയിലെത്തുന്നത്. ജോഷി സംവിധാനം ചെയ്തു ഡെന്നിസ് ജോസഫ് തിരക്കഥ എഴുതിയ ‘നമ്പര്‍ 20 മദ്രാസ് മെയില്‍’ എന്ന ചിത്രത്തിലൂടെയാണ് സുചിത്ര നായികയായി തുടക്കം കുറിച്ചത്.വിവാഹത്തിന് ശേഷം സിനിമയില്‍ നിന്ന് വിടപറഞ്ഞ സുചിത്ര അമേരിക്കയിലെ ഡാലസിലാണ് താമസിക്കുന്നത്. സിനിമയില്‍ സജീവമല്ലെങ്കിലും നൃത്തപരിപാടികളിലും അവാര്‍ഡ് വേദികളിലുമൊക്കെ താരത്തെ കാണാറുണ്ട്. അമേരിക്കയില്‍ നൃത്തവിദ്യാലയം നടത്തിവരുന്നുണ്ട് താരം. പതിനഞ്ചു വർഷത്തോളമായി സിനിമയിൽ നിന്നും മാറിനിൽകുക ആണെങ്കിലും ഇന്നും സുചിത്രയോട് ആരാധകർ ചോദിക്കുന്നത് എന്നാണ് മടങ്ങി വരവ് എന്നാണ്

അടുത്തിടെ ഒരു അഭിമുഖത്തിൽ മീ റ്റു സംബന്ധിച്ച ചോദ്യങ്ങൾക്ക് സുചിത്ര ഉത്തരം നൽകിയിരുന്നു . അത്തരം അനുഭവങ്ങൾ തനിക്ക് ഉണ്ടായിട്ടില്ലെന്നാണ് സുചിത്ര പറയുന്നത്. സുചിത്രയുടെ വാക്കുകൾ ഇങ്ങനെ.”മീ ടൂ അനുഭവങ്ങള്‍ കരിയറില്‍ ഉണ്ടായിട്ടില്ലെന്നു മാത്രമല്ല, സിനിമാ പ്രവര്‍ത്തകര്‍ കൂടെയുണ്ടെങ്കില്‍ എനിക്ക് വലിയ സുരക്ഷിതത്വബോധവുമായിരുന്നു. നമ്മളെ സംരക്ഷിക്കാന്‍ അവര്‍ കൂടെ ഉണ്ടെന്ന വിശ്വാസം. യാത്രകളില്‍ പോലും സഹതാരങ്ങള്‍ ഒപ്പമുണ്ടെങ്കില്‍ വല്ലാത്തൊരു ധൈര്യമാണ്

ഉദ്ഘാടനത്തിനും മറ്റും പോകുമ്പോള്‍ പുറത്ത് ഒറ്റയ്ക്ക് ഹോട്ടലില്‍ താമസിക്കുമ്പോഴാണ് ഭയം തോന്നിയിട്ടുള്ളത്. സിനിമയില്‍ നിന്നോ സിനിമാ പ്രവര്‍ത്തകരില്‍ നിന്നോ ഇന്നുവരെ തിക്താനുഭവങ്ങളൊന്നും നേരിട്ടില്ല. ഇതു കേള്‍ക്കുമ്പോള്‍ പലര്‍ക്കും അത്ഭുതമാണ്, പക്ഷേ അതാണ് സത്യം.” വനിതയുമായുള്ള അഭിമുഖത്തിൽ സുചിത്ര പറയുന്നതിങ്ങനെ

Comments are closed.