നിര നിരയായി 10 നിർമ്മാതാക്കൾ ഉപേക്ഷിച്ച ചിത്രം – ഇന്ന് ഏറ്റവും കാത്തിരിപ്പുള്ള രണ്ടാം ഭാഗം!!!കോട്ടയം കുഞ്ഞച്ഛനൊരു രണ്ടാം ഭാഗം, അനൗൺസ്‌മെന്റിന്റെ ആവേശം ഒട്ടും കെട്ടടങ്ങിയിട്ടില്ല. ഫ്രൈഡേ ഫിലിംസ് നിർമ്മിക്കുന്ന കോട്ടയം കുഞ്ഞച്ചൻ 2 വിന്റെ അനൗൺസ്‌മെന്റ് മാസങ്ങൾക്ക് മുൻപ് വലിയൊരു സദസിനു മുന്നിലാണ് നടൻ മമ്മൂട്ടി നടത്തിയത്. മിഥുൻ മാനുവൽ തോമസ് ഒരുക്കുന്ന രണ്ടാം ഭാഗത്തിന്റെ പ്രഖ്യാപനത്തിനു വമ്പൻ വരവേൽപ്പാണ് നാടെങ്ങും ലഭിച്ചത്.മമ്മൂട്ടിയുടെ ഏറ്റവും പ്രേക്ഷകപ്രീതിയുള്ള വേഷങ്ങളിൽ ഒന്നാണ് കുഞ്ഞച്ചൻ .

നമ്മുടെ താരരാജാവ് മമ്മൂട്ടി അവിസ്മരണീയമാക്കിയ കോട്ടയം കുഞ്ഞച്ചൻ അന്നുവരെയുള്ള കളക്ഷന്‍ റെക്കോര്‍ഡുകളെല്ലാം തിരുത്തിക്കുറിച്ച വിജയമാണ് നേടിയത്. ഡെന്നിസ് ജോസഫിന്റെ തിരക്കഥയിൽ ടി സ് സുരേഷ് ബാബുവാണ് ഈ ചിത്രം സംവിധാനം നിർവഹിച്ചത് . ഈ സിനിമയെ കുറിച്ച് അധികം ആർക്കും അറിയാത്ത ഒരു കാര്യം ഉണ്ട്. ഒരു പക്ഷേ ചിത്രത്തിലെ നടൻ മമ്മൂട്ടിക്ക് പോലും അറിയാത്ത കാര്യം ചിത്രത്തിന്റെ സംവിധായകൻ അടുത്തിടെ വെളിപ്പെടുത്തിയിരുന്നു . ഡെന്നിസ് ജോസഫിന്‍റെ ഈ തിരക്കഥ 10 നിര്‍മ്മാതാക്കളും അഞ്ച് സംവിധായകരും ആദ്യം നിരസിച്ചതാണ്. കുഞ്ഞച്ചന്‍ എന്ന പകുതി ഹാസ്യവും പകുതി ഗൌരവഭാവവുമുള്ള കഥാപാത്രത്തെ മമ്മൂട്ടിക്ക് ചേരില്ല എന്നായിരുന്നു എല്ലാവരുടെയും അഭിപ്രായം.എന്നാൽ പിന്നീട് ടി എസ് സുരേഷ് ബാബു ഈ ചിത്രം സംവിധാനം ചെയുകയും, മലയാള സിനിമ ചരിത്രത്തിലെ ഏറ്റവും മികച്ച അച്ചായൻ കഥാപാത്രമായി കുഞ്ഞച്ചൻ മാറി. എം മണി എന്ന നിർമ്മാതാവാണ് ആ സിനിമയുമായി മുന്നോട്ട് പോകാൻ തന്നെ സഹായിച്ചതെന്ന് സുരേഷ് ബാബു പറയുന്നു.

Comments are closed.