നിന്റെ അലക്കാത്ത ഒരു ടി ഷർട്ട് തരുമോ !! നമിതയുടെ മാസ്സ് മറുപടി കാണാംസമൂഹ മാധ്യമങ്ങൾ ഒരിക്കലും സ്ത്രീകൾക് പൂർണമായി സുരക്ഷിതമായ ഒരിടമല്ല. സൊ കാൾഡ് ഞരമ്പ് രോഗികളുടെ വ്യക്തിഹത്യയും അശ്ലീല മെസ്സേജുകളും എല്ലാം അവർക്ക് എപ്പോൾ വേണമെങ്കിലും പ്രതീക്ഷിക്കാം. സിനിമ നടിമാർ ഉൾപ്പടെ ഉള്ള സെലിബ്രിറ്റികൾക്ക് പോലും ഇത്തരത്തിലുള്ള ദുരനുഭവങ്ങൾ ഉണ്ടാകാറുണ്ട്. ചിലർ പ്രതികരിക്കും മറ്റു ചിലർ മിണ്ടാതിരിക്കും. പ്രതികരിക്കുമ്പോൾ ലോകം അറിയുകയും അവരുടെ കൂടെ നിൽക്കുകയും ചെയ്യും

ഇപ്പോൾ നടി നമിത പ്രമോദിനാണ് ഇപ്പോൾ അങ്ങനെ ഒരു അനുഭവം ഉണ്ടായിരിക്കുന്നത്. താരത്തിനോട് നിന്റെ അലക്കാതെ ഒരു ഡ്രസ്സ് തരാമോ എന്നാണ് ഇൻസ്റ്റാഗ്രാമിലെ അക്കൗണ്ടിന്റെ ഇൻബോക്സിൽ ചെന്ന് ഒരാൾ ചോദിച്ചത്. സിദ്ദിഖ് എന്ന അക്കൗണ്ടിൽ നിന്നാണ് ഈ ചോദ്യം വന്നത്. എന്നാൽ പണി കിട്ടിയത് ഈ ചോദ്യകർത്താവിനു തന്നെയാണ്. പിന്നാലെ നമിതയുടെ റിപ്ലൈ എത്തി.

ഞാൻ ഇത് തീർച്ചയായും സ്റ്റാറ്റസ് ആയിട്ട് ഇടാൻ പോവുകയാണ്. അങ്ങനെ എല്ലാ സ്‌ത്രീകളും അവരുടെ അലക്കാത്ത വസ്ത്രങ്ങൾ താങ്കൾക്ക് നൽകുന്നതായിരിക്കും.യാതൊരു ചിലവുമില്ലാതെ ഇതുപോലൊരു ക്ലീൻ ഇന്ത്യ ചലഞ്ചിന് മുൻകൈ എടുത്ത താങ്കൾക്ക് ഒരായിരം നന്ദി. നിങ്ങളുടെ പ്രവർത്തനം അഭിനന്ദനം അർഹിക്കുന്നു. എനിക്ക് താങ്കളുടെ അഡ്രസ്സ് ദയവായി അയച്ചു തരിക.”. എന്നായിരുന്നു നമിതയുടെ മറുപടി. ഒപ്പം താരം ഈ കാര്യം സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയുകയും ചെയ്തു. മാസ്സ് മറുപടി കൊണ്ട് അശ്ലീല ചോദ്യം ചോദിച്ചയാളെ ഞെട്ടിച്ച നമിതയെ പിന്തുണച്ചു ഒരുപാട് പേര് രംഗത്തെത്തുന്നുണ്ട്

Comments are closed.