നാല് വര്‍ഷം മുൻപ് 500 രൂപ മിനിമം ബാലൻസ് ഇല്ലാത്തതു കൊണ്ട് അക്കൗണ്ട് ബ്ലോക്ക് ആയി ഇന്ന് ഫോർബ്‌സ് പട്ടികയിൽ ഇടം നേടി – വിജയ് ദേവാരകൊണ്ടസിനിമ പാരമ്പര്യം കൊണ്ടൊല്ലാതെ സ്വന്തം കഴിവും പ്രകടനങ്ങളും കൊണ്ട് തെലുങ്കിൽ ഉദിച്ചുയർന്ന താരങ്ങളിൽ ഒരാളാണ് വിജയ് ദേവാരകൊണ്ട .ഒരു സഹനടനായി ജീവിതം തൂടങ്ങിയ വിജയ് പിന്നീട് പെല്ലി ചൂപ്പലു എന്ന ലോ ബജറ്റ് ചിത്രത്തിലൂടെ വിജയ് നായകനായി . പിന്നാലെ എത്തിയ അർജുൻ റെഡ്ഢി അദ്ദേഹത്തിനെ ഒരു സൂപ്പർസ്റ്റാർ ആക്കി. അതി ഗംഭീര വിജയം നേടിയ ചിത്രം തെലുങ്കിൽ മാത്രമല്ല തെന്നിന്ത്യമുഴുവൻ വിജയ്‌യെ പ്രശസ്തനാക്കി. അർജുൻ റെഡ്ഢി ഇപ്പോൾ തമിഴിലേക്കും ഹിന്ദിയിലേക്ക് റീമേക്ക് ചെയ്യപ്പെടുകയാണ്.

മുപ്പതു വയസിനു താഴെയുള്ള അതി പ്രശസ്തരുടെ ഫോർബ്‌സ് മാഗസിൻ ലിസ്റ്റിൽ ഇടം പിടിച്ചിരിക്കുകയാണ് വിജയ് ഇപ്പോൾ.വിജയ്‌യ്ക്ക് ഇരുപത്തി ഒൻപതു വയസാണ്. താരം ഈ വിവരം പ്രേക്ഷകരെ അറിയിച്ചത് ഒരു ട്വീറ്റിലൂടെ ആയിരുന്നു . നാല് വര്ഷം മുൻപുള്ള തന്റെ ജീവിതവും ഇപ്പോഴത്തെ ജീവിതവും തമ്മില്ലുള്ള വ്യതാസമാണ് ട്വീറ്റിൽ വിജയ് പറഞ്ഞിരിക്കുന്നത്.

ട്വീറ്റ് ഇങ്ങനെ “ഇരുപത്തിയഞ്ചു വയസു ഉണ്ടായിരുന്നപ്പോൾ ആന്ധ്ര ബാങ്കിലെ എന്റെ അക്കൗണ്ട് അഞ്ഞൂറ് രൂപ മിനിമം ബാലൻസ് ഇല്ലാത്തതു കൊണ്ട് ലോക്ക് ചെയ്യപ്പെട്ടു. 30 വയസിനു മുൻപ് തന്നെ സെറ്റില്‍ഡ് ആകണമെന്നാണ് അച്ഛന്‍ ഉപദേശിച്ചത്. മാതാപിതാക്കൾ ആരോഗ്യത്തോടെ ഇരിക്കുമ്പോൾ തന്നെ നമ്മുടെ വിജയം കാണാൻ ആണത്. നാല് വർഷങ്ങൾക്ക് ശേഷം ഫോർബ്സ് മുപ്പതു വയസിൽ താഴെയുള്ള അതി പ്രശസ്തരുടെ ലിസ്റ്റിൽ ഇപ്പോൾ ഞാനുണ്ട് ”

Comments are closed.