നായ്കളോട് ഏറ്റുമുട്ടി അന്ന രാജൻ ലൊക്കേഷൻ വീഡിയോ പുറത്തു



മധുരരാജയുടെ വിജയം മമ്മൂട്ടി ആരാധകരെ ചെറുതായിലൊന്നുമല്ല ആവേശത്തിലാഴ്ത്തിയത്. ആദ്യ ദിനത്തിൽ മാത്രം ഒൻപത് കോടിക്കടുപ്പിച്ചാണ് ചിത്രം കളക്ഷൻ നേടിയത്. പുലിമുരുകൻ എന്ന മലയാള സിനിമ ചരിത്രത്തിലെ ഏറ്റവും വലിയ വിജയത്തിന് ശേഷം വൈശാഖ് ഒരുക്കിയ ചിത്രം ഒരു കംപ്ലീറ് ആക്ഷൻ പാക്ക്ഡ് എന്റർടെനറാണ്. ഉദയകൃഷ്ണയാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയത്. 27 കോടി രൂപ ബഡ്ജറ്റിലാണ് ചിത്രം പൂർത്തിയാക്കിയത്..

ചിത്രം കണ്ടവർക്ക് എല്ലാം ക്ലൈമാക്സ് ആക്ഷൻ സീനിനെ കുറിച്ച പറയാനുള്ളു. അതി ഗംഭീരമായ ആക്ഷൻ രംഗങ്ങൾ ചിത്രത്തിന്റെ ഹൈ ലൈറ്റ് ആണ്. ചിത്രത്തിലെ ഡോഗ് ഫൈറ്റ് സീൻ തീയേറ്ററുകളിൽ ഓളം സൃഷ്ടിച്ചിരുന്നു. ഇപ്പോളിതാ ചിത്രത്തിൽ ഒരു പ്രധാന വേഷത്തിൽ എത്തിയ അന്ന രാജൻ ആ ഡോ൯ഗ് ഫൈറ്റ് സീനിന്റെ ലൊക്കേഷൻ വീഡിയോ പുറത്തു വിട്ടിട്ടുണ്ട്. ഡോഗ് ട്രൈലെർ സാജന് നന്ദി പറഞ്ഞാണ് അന്ന രാജൻ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. പട്ടിയുടെ ഉയർന്നു ചാടിയുള്ള ആക്രമണം കൊണ്ട് വീഴുന്ന അന്നയുടെ വീഡിയോയാണിത്


നേരത്തെ ഈ ഡോഗ് ഫൈറ്റ് സീനിന്റെ വീഡിയോ പീറ്റർ ഹെയ്‌നും പുറത്തു വിട്ടിരിക്കുന്നു . എടവനക്കാട്ടെ തുരുത്തുകളിൽ ആണ് ചിത്രം ചിത്രീകരിച്ചത്. ഏകദേശം 130 ദിവസത്തെ ചിത്രീകരണം ഉണ്ടായിരുന്നു. ആക്ഷൻ രംഗങ്ങൾക്ക് പിന്നിൽ പീറ്റർ ഹെയ്‌ൻ ആണ്. പുലിമുരുകന് ശേഷം രണ്ടാം തവണയും പീറ്റർ വൈശാഖുമായി ഈ ചിത്രത്തിലൂടെ ഒന്നിക്കുന്നു. പീറ്റർ ഹെയ്‌നിന്റെ ചടുലമായ ആക്ഷൻ രംഗങ്ങൾക്ക് ഒപ്പം വൈശാഖിന്റെ ക്രീയേറ്റീവിറ്റി കൂടിയായപ്പോൾ ചിത്രത്തിലെ ആക്ഷൻ രംഗങ്ങൾ വേറെ ലെവലായി..

Comments are closed.