നാദിർഷായുടെ പുതിയ ചിത്രത്തിൽ ദിലീപ് നായകൻനാദിർഷയുടെ ചിത്രത്തിൽ ദിലീപ് എന്നാണ് അഭിനയിക്കുക?? ഈ ചോദ്യം നാദിർഷായുടെ സംവിധാനത്തിൽ അമർ അക്ബർ അന്തോണി പുറത്തിറങ്ങിയ നാൾ മുതൽ കേട്ട ഒന്നായിരുന്നു. എന്നാൽ ഇപ്പോഴിത കേൾകുന്ന അണിയറ വൃത്താന്തങ്ങളിൽ ഒന്ന് ഇങ്ങനെയാണ്,’ഒരു നാദിർഷാ ദിലീപ് ചിത്രം വരുന്നു’. വാർത്തകളുടെ നിജസ്ഥിതി ഇതുവരെ വെളിവായിട്ടില്ല. ഇപ്പോൾ അമേരിക്കൻ ഷോയിലാണ് ഇവരും ഉള്ളത്. തിരിച്ചു വന്നതിന് ശേഷം ദിലീപ് പൂർത്തിയാക്കാനുള്ള കമ്മാരസംഭവത്തിന്റെ അവസാന ഷെഡ്യൂളിൽ ജോയിൻ ചെയ്യും.

നാദിർഷാ സംവിധാനം ചെയ്ത രണ്ടാമത്തെ ചിത്രം കട്ടപ്പനയിലെ ഹൃതിക് റോഷൻ നിർമിച്ചത് ദിലീപായിരുന്നു. വൻ ഹിറ്റായ ചിത്രത്തിന് ശേഷം നാദിർഷ പ്രഖ്യാപിച്ച അടുത്ത ചിത്രം മമ്മൂട്ടിയോടൊപ്പം ആയിരുന്നു. പക്ഷെ ആ ചിത്രം ഉടനെ ഉണ്ടാകില്ലെന്നു അറിയാൻ കഴിയുന്നു. ആ ഗ്യാപ്പിലാണ് ദിലീപ് നാദിർഷ ചിത്രം ഉണ്ടാകുക എന്ന് പറഞ്ഞു കേൾകുന്നു. വാർത്തകൾ സത്യമെങ്കിൽ ഒരു കിടിലൻ എന്റെർറ്റൈനെർ അണിയറയിൽ ഒരുങ്ങുമെന്നു ഉറപ്പ്.

Comments are closed.