നാണം കൊണ്ടാണ് ഡാൻസ് കളിക്കാത്തതു !!! ഞാൻ ഒരു സ്വാർഥനാണ് ..- മമ്മൂട്ടി – വീഡിയോ കാണാംപേരന്പ് മികച്ച പ്രതികരണങ്ങൾ നേടി തീയേറ്ററുകളിൽ മുന്നേറുകയാണ്. മമ്മൂട്ടിയുടെ അഭിനയ മികവ് പ്രേക്ഷകർ അമുതവൻ എന്ന കഥാപാത്രത്തിലൂടെ ഇരു കൈയും നീട്ടി സ്വീകരിച്ചിരിക്കുകയാണ്. സ്പാസ്റ്റിക്ക് പാരാലിസിസ് ബാധിച്ച ഒരു മകളുടെയും അവളെ ഒറ്റക്ക് നോക്കേണ്ടി വരുന്ന ഒരു അച്ഛന്റെയും കഥ പറയുന്ന ചിത്രം നിരവധി പുരസ്‌കാരങ്ങൾ വാരിക്കൂട്ടും എന്ന് തന്നെയാണ് പ്രേക്ഷകലോകത്തിന്റെ വിലയിരുത്തൽ. പേരന്പ് പ്രൊമോഷന്റെ ഭാഗമായി മമ്മൂട്ടി തന്തി ടി വിക്ക് നൽകിയ അഭിമുഖത്തിലെ വാക്കുകൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ

” അന്നും ഇന്നും സിനിമയോട് എക്സൈറ്റ്മെന്റ് ഉണ്ട്. അന്ന് ഒരു സിനിമ ചെയ്തു ഇപ്പോഴും ഒരു സിനിമ ചെയ്യുന്നു. ആ എക്സൈറ്റ്മെന്റ് ഇല്ലെങ്കിൽ എല്ലാം യാത്രികമായി പോകും. ഒരു വര്ഷം മുപ്പത്തി അഞ്ചു സിനിമകൾ ഒക്കെ ചെയ്തിട്ടുണ്ട്, അത് എല്ലാം പല തരം വേഷം ആയിരുന്നു. അഞ്ചു ദിവസവും ആറു ദിവസവും ഒക്കെ ആയിരുന്നു പലതിന്റെയും ഷൂട്ട്. നായകനായി അഭിനയിച്ചത് ഒരു പത്തു സിനിമ ഒക്കെ മാക്സിമം കാണും
ഇപ്പോൾ അത് പോലെ പറ്റില്ലാലോ, 365 ദിവസവും ഷൂട്ട് ചെയ്താൽ പോലും ഒരു 4 പടം വര്ഷം ചെയ്യാൻ പറ്റും കാരണം ഇന്ന് 60 ദിവസം ഒക്കെയാണ് ഷൂട്ട്

ഡാന്‍സ് ചെയ്യാന്‍ ചെറിയ നാണമുണ്ട്. അതുകൊണ്ടാണ് കളിക്കാത്തത്. കാണുമ്പോള്‍ ഇത് എളുപ്പമാണെന്ന് തോന്നും പക്ഷേ അവിടെ ചെന്നു നിക്കുമ്പോള്‍ ആ താളത്തിന് അനുസരിച്ച് എനിക്ക് ചെയ്യാന്‍ കഴിയില്ല, ദളപതി സിനിമയ്ക്കൊക്കെ കഷ്ടപ്പെട്ടാണ് ചെയ്തത്. ഡാൻസ് കളിക്കുന്നതിൽ പല ഒഴിവ് കഴിവുകൾ പറയുമെങ്കിലും ശെരിക്കും ഡാൻസ് ചെയ്യാത്തത് നാണം കൊണ്ടാണ്. അഭിനേതാവെന്ന നിലയില്‍ ഞാന്‍ സ്വാര്‍ഥനാണ്, എല്ലാ സിനിമകളിലും ഞാന്‍ തന്നെ അഭിനയിക്കണമെന്നും, എല്ലാ കഥാപാത്രങ്ങളും എനിക്ക് തന്നെ ചെയ്യണമെന്നും ആഗ്രഹിക്കുന്ന വ്യക്തിയാണ്. അതുകൊണ്ടാണ് എന്നില്‍ നിന്നും സിനിമ വിട്ടു പോകാത്തതും

Comments are closed.