നയൻസിന്റെ ഐറാ ടീസർ !!ഷോർട് ഫിലിമുകളിലൂടെ പ്രശസ്തനായ യുവ സംവിധായകനാണ് സർജൂൻ. സാമൂഹിക പ്രസക്തിയുള്ള ഷോർട് ഫിലിമുകൾ ചെയ്ത യുവ സംവിധായകന്റെ ആദ്യ ഫീച്ചർ ഫിലിം ആണ് ഐറാ.നയൻ‌താര ഇരട്ട വേഷത്തിൽ എത്തുന്ന ചിത്രം ഒരു ഹൊറർ സിനിമയാണ്. മായ, ഡോറ എന്ന ഹൊറർ ചിത്രങ്ങൾക്ക് ശേഷം ഒരുങ്ങുന്ന നയൻസിന്റെ ഹൊറർ ചിത്രമാണ് ഐറാ.

ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങിയിരുന്നു. സമൂഹ മാധ്യമങ്ങളിൽ ടീസർ വൈറലാണ്. ഹൊറർ ജോണർ ആണെങ്കിലും ശക്തമായ ഒരു സാമൂഹിക വിഷയം കൂടെ പറയുന്ന സിനിമയാണ് ഐറാ. ഇരട്ട വേഷത്തിലാണ് സിനിമയിൽ നയൻസ് പ്രത്യക്ഷപ്പെടുന്നത്.കലയരശൻ, യോഗി ബാബു തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ. സുദർശൻ ശ്രീനിവാസനാണ് ക്യാമറ കൈകാര്യം ചെയ്യുന്നത്. കാർത്തിക് ജോഗേഷാണ് എഡിറ്റിങ് നിർവഹിക്കുന്നത്

നയൻസ് ആദ്യമായി ആണ് ഇരട്ട വേഷത്തിൽ സിനിമയിൽ അഭിനയിക്കുന്നത്. ഐര തമിഴിലും തെലുങ്കിലും റിലീസ് ചെയ്യും. ചിത്രത്തിനു മറ്റൊരു പ്രത്യേകത കൂടിയുണ്ട്. നയന്‍താര അഭിനയിക്കുന്ന അറുപത്തിമൂന്നാമത്തെ ചിത്രമാണ് ഐര.

Comments are closed.