നടി അമ്പിളി ദേവിയും സീരിയൽ താരം ജയനും വിവാഹിതരായിയുവജനോത്സവ വേദികളിലൂടെ സീരിയലുകളിലും സിനിമയിലും എത്തിയ താരം അമ്പിളി ദേവി വിവാഹിതയായി. സീരിയൽ താരം ജയൻ ആണ് അമ്പിളി ദേവിയെ വിവാഹം ചെയ്തത്. കൊല്ലം സ്വദേശികളായ ഇവർ ഇന്ന് രാവിലെ കൊറ്റംകുളങ്ങര ക്ഷേത്രത്തിൽ വച്ചാണ് വിവാഹിതരായത്. അമ്പിളിയുടെ രണ്ടാം വിവാഹം ആണിത്, 2009 ൽ കാമറാമാൻ ലോവലിനെ അമ്പിളി ദേവി വിവാഹം ചെയ്തിരുന്നു. ആ ബന്ധത്തിൽ ഏഴു വയസുകാരനായ മകനും ഉണ്ട്


ജയൻ ആദിത്യനും ഇതിനു മുൻപ് രണ്ടു തവണ വിവാഹിതനായിയിട്ടുണ്ട് എന്ന് പറയപ്പെടുന്നു. ആദിത്യന് മൂന്ന് വയസു ഉള്ളൊരു മകൻ ഉണ്ട്. അന്തരിച്ച നടൻ ജയന്റെ അടുത്ത ബന്ധുവാണ് ജയൻ ആദിത്യൻ. ജയന്റെ അനുജന്റെ മകനാണ് ജയൻ ആദിത്യൻ. അമ്പിളി ദേവി വിവാഹത്തിന് ശേഷവും നൃത്ത രംഗത്ത് സജീവമായിരുന്നു. സ്റ്റേജ് പ്രോഗ്രാമുകളിൽ സ്ഥിരം സാന്നിധ്യമായിരിന്നു

ഹരിഹരന്‍ പിള്ള ഹാപ്പിയാണ്, മീരയുടെ ദുഖവും മുത്തുവിന്‍റെ സ്വപ്നവും തുടങ്ങിയ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. മിനിസ്ക്രീന്‍ സീരിയലുകളിലൂടെയാണ് അമ്പിളി ദേവി പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായി മാറിയത്. ആദിത്യനും സീരിയലുകളിലും സിനിമകളിലും അഭിനയിച്ചിട്ടുണ്ട്

Comments are closed.