ദുൽഖറിനും അമാലിനും പെൺകുഞ്ഞു പിറന്നുമലയാള സിനിമയുടെ യുവതാര രാജാവ് ദുല്ഖറിന് ഒരു പെൺകുട്ടി പിറന്നു. അൽപനേരം മുൻപേ ഫേസ്ബുക്ക്
പോസ്റ്റിലാണ് താൻ ഒരു അച്ഛനായി എന്ന് എല്ലാവരെയും അറിയിച്ചത് . ഇതിനു മുൻപേ മാധ്യമങ്ങളിൽ അമാൽ ഗർഭിണിയാണെന്ന് റിപോർട്ടുകൾ വന്നിരുന്നു. ചെന്നൈയിലെ Motherhood ആശുപത്രിയിലായിരുന്നു കുഞ്ഞിന്റെ ജനനം. ദുല്ഖര് മമ്മൂട്ടി, സുല്ഫത്, നസ്രിയ, വിക്രം പ്രഭു എന്നിവർ ആശുപത്രിയിൽ ഉണ്ടായിരുന്നു.


2011 ലാണ് ദുൽഖരും അമാലും വിവാഹിതരാകുന്നത്.സിനിമയിലെത്തുന്നതിനു മുൻപ് തന്നെ ദുല്ഖറിന്റെ വിവാഹം കഴിഞ്ഞിരുന്നു. നിവധി ഹിറ്റ് ചിത്രങ്ങൾ മലയാളികൾക്ക് സമ്മാനിച്ച ദുല്ഖറിന്റെ ഏറ്റവും പുതിയ ചിത്രം CIA ഇന്ന് റീലിസായിരുന്നു.

ദുൽഖർ ഫേസ്ബുക്കിൽ കുറിച്ച വാക്കുകൾ ഇങ്ങനെ
” ഞങ്ങളുടെ ജീവിതത്തിലെ ഓരോ പുതിയ വാർത്തയും നിങ്ങളോട് പങ്കുവച്ചു മാത്രമേ ഞങ്ങൾ ഞങ്ങൾക്ക് തന്നെ സ്നേഹത്തിനു പകരമാകുകയുള്ളു . ഇന്ന് എന്റെ ജീവിതത്തിലെ അവിസ്മരണീയമായ ഒരു ദിനമാണ്. എന്റെ ജീവിതം തന്നെ മാറിമറിഞ്ഞ ഒരു ദിനം. സ്വർഗത്തിൽ നിന്നൊരു കണം ഞങ്ങളിലേക്കെത്തിയ ഈ ദിവസത്തിൽ ഞങ്ങൾക്കൊരു കൊച്ചു രാജകുമാരിയെ ലഭിച്ചു , മുഴുവൻ കുടുംബവും ഈ സന്തോഷത്തിൽ പങ്കു ചേരാൻ ഞങ്ങളോടൊപ്പമുണ്ട് “

Comments are closed.