ദിലീപ് നായകനാകുന്ന രാമലീല എന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി.അരുൺ ഗോപി സംവിധാനം നിർവഹിക്കുന്ന ദിലീപ് നായകനായി അഭിനയിക്കുന്ന രാമലീലയുടെ ആദ്യ പോസ്റ്റർ പുറത്തിറങ്ങി, പോസ്റ്റർ നവമാധ്യമങ്ങളിൽ തരംഗം സൃഷ്ടിക്കുകയാണ്. പുലിമുരുകൻ എന്ന ബ്രഹ്മാണ്ഡ സിനിമയ്ക്ക് ശേഷം ടോമിച്ചൻ മുളകുപാടമാണ് സിനിമ നിർമ്മിക്കന്നതു. ദിലീപിന്റെ മറ്റൊരു വ്യത്യസ്‍ത സിനിമയായിരിക്കും ഇതെന്നും, അതോടൊപ്പം പ്രേക്ഷകരെ രസിപ്പിക്കുന്ന സിനിമയാകും രാമലീലയെന്നുമാണ് പ്രേക്ഷക പ്രതീക്ഷ.

സച്ചിയാണ് രാമലീലയുടെ തിരക്കഥ ജോലികൾ കൈകാര്യം ചെയ്യുന്നത്. ഷാജി കുമാറാണ് സിനിമയുടെ ഛായാഗ്രഹണം നിർവഹിക്കുന്നത്, എഡിറ്റിംഗ് വിവേക് ഹർഷനും നിർവഹിക്കുന്നു. ഗോപിപി സുന്ദറാണ് രാമലീലയ്ക്കു വേണ്ടി സംഗീതം ഓരുക്കുന്നത്. കെ ബിജു സംവിധാനം നിർവഹിച്ച ജോർജ്ജേട്ടൻസ് പൂരം ആയിരുന്നു ദിലീപിന്റെ അവസാനമായി ഇറങ്ങിയ സിനിമ, സിനിമ മികച്ച പ്രേക്ഷക അഭിപ്രായം നേടി മുന്നേറുകയാണ്.

Comments are closed.