തോൽക്കുമ്പോൾ തളർന്നു പോകുന്നയാളാണോ !! ഞാൻ തോൽ‌വിയിൽ നിന്നല്ലേ വന്നത് !! ഫഹദിന്റെ മാസ്സ് മറുപടികുമ്പളങ്ങി നൈറ്റ്സ് ഇന്നലെ തീയേറ്ററുകളിൽ എത്തിയിരുന്നു. മികച്ച പ്രതികരണമാണ് ചിത്രം നേടുന്നത്. നാല് സഹോദരന്മാരുടെ കഥയാണ് ചിത്രം പറയുന്നത് കുമ്പളങ്ങി എന്ന സ്ഥലത്തിന്റെ പശ്ചാത്തലത്തിൽ കഥ പറയുന്ന ചിത്രത്തിൽ ഷമ്മി എന്ന കഥാപാത്രമായി ഫഹദ് ഫാസിലും എത്തുന്നു. ഒരു പ്രതിനായക കഥാപാത്രമാണ് ഫഹദിന്റേത്

ആഷിഖ് അബുവിന്‍റെ അസ്സോസിയേറ്റ് ആയ മധു സി നാരായൺ ആണ് ചിത്രത്തിന്‍റെ സംവിധായകൻ. സൗബിൻ ഷാഹിർ, ശ്രീനാഥ് ഭാസി, ഷൈൻ നിഗം എന്നിവർക്ക് ഒപ്പം പുതുമുഖം മാത്യു ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്..

കുമ്പളങ്ങി നൈറ്റ്സ് ടീമിന്റെ ഗെറ്റ് ടുഗതർ അടുത്തിടെ നടന്നിരുന്നു. അതിന്റെ ടീസർ സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. ആദ്യ എപ്പിസോഡില് ശേഷം അതിന്റെ രണ്ടാം എപ്പിസോഡും പുറത്തു വന്നിട്ടുണ്ട് ഇപ്പോൾ . ഫഹദിനോട് തോൽവികളിൽ തളർന്നു പോകുന്നയാളാണോ എന്ന ചോദ്യം ദിലീഷ് പോത്തൻ ചോദിക്കുന്നതോടെ ആണ് വീഡിയോ തുടങ്ങുന്നത്. വീഡിയോ കാണാം

Comments are closed.