തൊണ്ടിമുതലും ദൃക്‌സാക്ഷിയിലുടെ നിമിഷ സജയൻ മലയാള സിനിമയിലേക്ക്മലയാള സിനിമ പ്രേക്ഷകർക്ക് ഒരു മികച്ച സിനിമ അനുഭവം ഉണ്ടാക്കിയ ചിത്രമാണ് മഹേഷിന്റെ പ്രതികാരം. മഹേഷ്‌ ഭാവനയും, ബേബി ചേട്ടനും, ക്രിസ്‌ബിനും, ജിംസിയും, അതിലെ ഒട്ടുമിക്ക കഥാപാത്രങ്ങളയും തിരക്കഥാകൃത്ത് ശ്യാം പുഷ്കരനും ഡയറക്ടർ ദിലീഷ് പോത്തനും ചേർന്നു പ്രേക്ഷകരുടെ മനസ്സിൽ ആഴത്തിൽ പതിപ്പിച്ചു. ഒരു പക്ഷേ സമീപവര്‍ഷങ്ങളില്‍ ഏറ്റവുമധികം ചര്‍ച്ച ചെയ്യപ്പെട്ട ചിത്രങ്ങളിൽ ഒന്ന് മഹേഷിന്റെ പ്രതികാരം ആണ്. ഈ ചിത്രത്തിന് ശേഷം ഫഹദിനെ നായകനാക്കി ദിലീഷ് പോത്തന്‍ സംവിധാനം ചെയ്ത തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന സിനിമയിലെ നായികയെ പരിചയപ്പെടുത്തി പുതിയ പോസ്റ്റര്‍ പ്രേക്ഷർക്ക് മുന്നിലെത്തി. നിമിഷാ സജയന്‍ എന്ന പുതുമുഖമാണ് നായിക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. സുരാജ് വെഞ്ഞാറമൂടും മറ്റൊരു പ്രധാന കഥാപാത്രത്തെ ചിത്രത്തിൽ അവതരിപ്പിക്കുന്നു. മഹേഷിന്റെ പ്രതികാരത്തിലേത് പോലെ പോത്തേട്ടന്‍ ബ്രില്യന്‍സ് എന്ന അവതരണ മികവും സിനിമയ്ക്ക് വേണ്ടിയുള്ള അതിസൂക്ഷ്മ ഇടപെടലുകളും ഈ ചിത്രത്തിലും ഉണ്ടാവുന്ന പ്രേക്ഷകർ പ്രതിഷിച്ചിരിക്കുകയാണ്. ചിത്രത്തിന്റെ സംഗീതം നിർവഹിച്ചിരിക്കുന്നത് മലയാളികളുടെ പ്രിയ സംഗീത സംവിധായകൻ ബിജിപാൽ തന്നെ തന്നെയാണ്. ചിത്രത്തിലെ നായികയെ പരിചയപ്പെടുത്തുന്ന പോസ്റ്റർ fb പോസ്റ്റിലൂടെ പങ്കുവച്ചുകൊണ്ട് നിമിഷ വിജയൻ എന്ന പുതുമുഖത്തിനെ കുറിച്ച് ബിജിപാൽ പറഞ്ഞത് ഇങ്ങനെ

” അതിശയിപ്പിക്കുന്ന നടി. ഇവരുടെ തന്മയത്വമായ ഭാവങ്ങൾ ഞങ്ങളെ വിസ്മയിപ്പിച്ചു.
ഒരുവേള ഇതു സിനിമയാണെന്ന് നമ്മെ മറപ്പിക്കുന്ന പ്രകടനം” എന്തായാലും ബിജിപാലിന്റെ ഈ വാക്കുകൾ പ്രേക്ഷകരുടെ ആകാംക്ഷ വാനോളം ഉയർത്തിരിക്കുകയാണ് .

രാജീവ് രവി ഛായാഗ്രഹണം നിര്‍വഹിക്കുന്ന സിനിമയെന്ന പ്രത്യേകതയും തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന ചിത്രത്തിനുണ്ട്. മഹേഷിന്റെ പ്രതികാരം എന്ന ചിത്രത്തിന് ശേഷം ഒരു വര്‍ഷത്തോളമുള്ള ഇടവേളയില്‍ ഫഹദ് വീണ്ടും ടൈറ്റില്‍ റോളില്‍ നായക കഥാപാത്രമായി എത്തുന്ന ചിത്രവുമാണ് തൊണ്ടിമുതലും ദൃക്‌സാക്ഷിയും. മാധ്യമപ്രവര്‍ത്തകനായ സജീവ് പാഴൂരാണ് തിരക്കഥ. ശ്യാം പുഷ്കരനും ചിത്രത്തിന്റെ ക്രിയേറ്റീവ് ഡയറക്ടര്‍ ആയി ചിത്രത്തിന് വേണ്ടി ചുക്കാൻ പിടിക്കുന്നുണ്ട്. . സന്ദീപ് സേനന്‍, അനീഷ് എം.തോമസ് എന്നിവര്‍ ചേര്‍ന്ന് ഉര്‍വ്വശി തീയേറ്റേഴ്സിന്റെ ബാനറില്‍ നിര്‍മ്മിക്കുന്നു. എഡിറ്റിംഗ് കിരണ്‍ ദാസ്. ചിത്രം ഈദിന് പ്രേക്ഷകർക്ക് മുന്നിൽ തീയേറ്ററുകളിലെത്തും.

Comments are closed.