തൃശ്ശൂര്‍ പൂരത്തിന് ആണുങ്ങള്‍ മാത്രം പോയിട്ടെന്തു കാര്യം?’ റിമ ചോദിക്കുന്നുഅഭിമുഖങ്ങളിലും സോഷ്യൽ മീഡിയയിലൂടെയുമെല്ലാം തന്റെ നിലപാടുകൾ വ്യക്തമാക്കാറുള്ള നടിയാണ് റീമ കല്ലിങ്ങൽ .ഇപ്പഴിതാ റീമ പറഞ്ഞ ഒരു കാര്യം സോഷ്യൽ മീഡിയയിൽ ചർച്ചാ വിഷയം ആകുകയാണ് .തൃശൂർ പൂരം എക്കാലത്തും ആണുങ്ങളുടേത് മാത്രമാണെന്നാണ് തോന്നിയിട്ടുള്ളതെന്ന് എന്നാണ് റിമ കല്ലിങ്കൽ പറയുതുന്നത് .ആണുങ്ങള്‍ മാത്രം പൂരത്തിന് പോയിട്ട് എന്താ കാര്യമെന്നും റിമ ചോദിക്കുന്നു. ഏഷ്യാവില്‍ മലയാളത്തിന് നൽകിയ അഭിമുഖത്തിലാണ് റീമ ഇങ്ങനെ ചോദിക്കുന്നത് ..

“തൃശ്ശൂർ പൂരം ആണുങ്ങളുടെ മാത്രം പൂരമാണ്. ഭയങ്കര കഷ്ടമാണത്. വിദേശത്തൊക്കെ വലിയ വലിയ ആഘോഷങ്ങൾ നടക്കുമ്പോൾ അവിടെ ആണുങ്ങൾ മാത്രമാണോ, പെണ്ണുങ്ങളും വരുന്നില്ലേ? അതുപോലെ നമുക്കിവിടെ തുടങ്ങാം. ഒരു പ്രശ്നമുണ്ട്. തിരക്കു കാരണമാണ് സ്ത്രീകളിൽ പലരും പോകേണ്ടെന്നു തീരുമാനിക്കുന്നത്.

എങ്കിലും അമ്പലങ്ങളിലാണെങ്കിലും മറ്റ് പൊതു സ്ഥലങ്ങളിലും സ്ത്രീകളും പുരുഷൻമാരും ഒന്നിച്ചു ചേരുമ്പോഴല്ലേ രസം? അപ്പോഴല്ലേ ഒരുമയുള്ളൂ? ആണുങ്ങൾ മാത്രം പോയിട്ടെന്തു കാര്യം? ആഘോഷത്തിൽ എല്ലാവരും ഒന്നിക്കുക എന്നത് നടക്കുന്നില്ലിവിടെ. കാരണം ആണുങ്ങൾ മാത്രമാണ് വരുന്നത്”റീമയുടെ വാക്കുകൾ ഇങ്ങനെ

Comments are closed.