തരംഗമായി ഒടിയനിലെ കൊണ്ടൊരം എന്ന ഗാനം. മണിക്കൂറുകൾക്കുള്ളിൽ ലിറിക്കൽ വീഡിയോക്ക് ലഭിച്ചത് 7 ലക്ഷത്തിലധികം കാഴ്ചക്കാരെപ്രഭ … പക്ഷെ ആ പേരുചോല്ലി വിളിച്ചിട്ടില്ല ഇതുവരെ, അമ്പ്രാട്ടി അങ്ങനെയേ നാവിൽ വരു എത്ര അടുത്താണെങ്കിലും എത്ര ദൂരയാണെങ്കിലും. ഒരു ദിവസം അമ്പ്രാട്ടി ഒടിയനോട് ഒരു മോഹം പറഞ്ഞപ്പോൾ അതുകൊണ്ടാ മറുത്തു പറയാൻ തോന്നതിരുന്നത് , കാരണം ചോദിക്കുന്നത് എന്റെ അമ്പ്രാട്ടിയാണ ്..
എന്താ ചെയ്യ ഒടിമറയണ ഈ രാക്കാറ്റാണ സത്യം ഞാനത് സാധിച്ചു കൊടുക്കും……

90 കളിലെ ഏതൊരു മോഹൻലാൽ ചിത്രവുമെടുത്താൽ ഇത്തരത്തിൽ മോഹൻലാലിൻറെ വോയിസ് ഓവറോഡ് കൂടിയ ഗാനങ്ങൾ ചിത്രത്തിന്റെ ഓഡിയോ ക്യാസറ്റുകളിൽ ഉണ്ടായിരുന്നു. അതിനെ തെല്ലൊന്നു ഓർമ്മിപ്പിക്കുന്ന രീതിയിലാണ് ഒടിയനിലെ ആദ്യ ലിറിക്കൽ ഗാനം എത്തിയത്

15 മണിക്കൂറുകൾക്കുള്ളിൽ ഏഴര ലക്ഷം പേരാണ് ഈ ഗാനം കേട്ടത്. ഒരുപക്ഷെ നാളിതുവരെ ഒരു മലയാളം ലിറിക്കൽ വിഡിയോക്കും ലഭിക്കാത്ത റെക്കോർഡ്. യുട്യൂബ് ട്രെൻഡിങ് നമ്പർ 1 ആണ് ഇപ്പോൾ ഈ ഗാനം. കാഴ്ചക്കാരുടെ എണ്ണം ഓരോ നിമിഷവും പതിന്മടങ്ങു വർധിക്കുന്നു

Comments are closed.